ഡോ : ടി. സുഗതൻ B.H.M.S,P.G.C.R
S H ഹോമിയോപ്പതിക് സ്പെഷ്യലിറ്റി ക്ലിനിക്
മേലേമുക്ക്, പോത്തൻകോട്
9544606151
ബുദ്ധി വളരാനും ഓർമ്മ തെളിയാനും ഹോമിയോപ്പതിയിൽ ഫലപ്രദമായ ഔഷധങ്ങളുണ്ട്. കുട്ടിയുടെ ശാരീരിക-മാനസിക അവസ്ഥകൾ പഠിച്ചാണ് മരുന്ന് നിർദ്ദേശിക്കുന്നത്. ഒരു കുട്ടിയുടെ വിദ്യാഭ്യാസം മൂന്നാം വയസ്സിൽ തുടങ്ങുന്നു. മൂന്നാം വയസ്സിൽ എഴുത്തിനിരുത്തി കഴിഞ്ഞാൽ അധികം വൈകാതെ എൽ.കെ.ജി. വിദ്യാഭ്യാസം തുടങ്ങുകയായി. ഒന്നാം ക്ലാസ്സിൽ ചേരാൻ എൻട്രൻസ് പരീക്ഷയുണ്ടാവും. അതിൽ മുന്നിലെത്തണമെങ്കിൽ മൂന്നാം വയസ്സിൽ വിദ്യാഭ്യാസം തുടങ്ങിയാൽ പോരാ എന്നതാണ് ഇന്നത്തെ അവസ്ഥ.
മുലപ്പാലിന് പകരം ഇംഗ്ലീഷ് വിദ്യാഭ്യാസം കുഞ്ഞിന് നൽകി മിടുക്കനാക്കാനാണിന്ന് മിക്ക മാതാപിതാക്കൾക്കും താൽപര്യം. അതിനായി നാട്ടിലിപ്പോൾ എസി മുറികളോടെയുള്ള നഴ്സറി ക്ലാസ്സ്കൾ കൂണു പോലെ. ഒന്നരയോ രണ്ടോ പ്രായമുള്ളകുട്ടിയെ അവിടെ ഏൽപ്പിച്ചു ലക്ഷങ്ങൾ കൊടുത്താൽ എസി മുറിയിലിരുത്തി പഠിപ്പിച്ചു വെളിയിൽ തരും. നമ്മൾ ഒന്നും അറിയണ്ട.
ഇന്ന് ഓരോ വിദ്യാർത്ഥിയും പഠിക്കുന്നതിനൊപ്പം ഉയർന്ന മാനസിക സംഘർഷവും അനുഭവിക്കുന്നുണ്ട്. അമിതമായ പഠനം, വിശ്രമമില്ലായ്മ, കളിക്കാനോ ഉല്ലസിക്കാനോ സമയമില്ലാത്ത അവസ്ഥ. പഠിച്ച് ഒന്നാമൻ ആയില്ലെങ്കിലുള്ള മനഃസംഘർഷം, മാതാപിതാക്കളുടെ, അദ്ധ്യാപകരുടെ, സമൂഹത്തിൽ ക്രൂരമായ പീഡനം, അവസാനം തൊഴിലില്ലാതെ അലയേണ്ടി വരുമോ എന്ന ഭീതി…ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഘർഷങ്ങളുടെ നടുവിലാണ് നമ്മുടെ വിദ്യാർത്ഥികളും.
പഠിക്കാനുള്ള പ്രായ പരിധിയെത്ര ? പഠിക്കുന്നതിന് പ്രായ പരിധി ഇല്ല തന്നെ. എഴുപതാം വയസ്സിലും പഠിക്കുന്നവരുണ്ട്. സാക്ഷരതാ യജ്ഞത്തിലൂടെ 65- വയസ്സിൽ അക്ഷരം പഠിച്ചു കവിതയെഴുതുന്നവരുമുണ്ട്.
പഠിക്കുകയെന്നാൽ എന്തെങ്കിലും വെറുതെ വായിക്കുകയെന്നല്ല. കാണാപാഠം പഠിക്കുകയും അല്ല. പഠിച്ച കാര്യം മറ്റൊരവസരത്തിൽ ഓർമ്മിച്ചെടുക്കാനുള്ള കഴിവാണ് പ്രധാനം. അതാണ് ബുദ്ധി ശക്തി. അത് സ്വയം വളർത്തി വലുതാക്കാവുന്ന ഒന്നാണ്. അറിവിലൂടെ, പുറം ലോക കാഴ്ചയിലൂടെ, അനുഭവങ്ങളിലൂടെ സ്വായത്തമാക്കി തേച്ചുമിനുക്കിയെടുക്കാവുന്നതാണ് ബുദ്ധി ശക്തി. ഓർമ്മ ശക്തിയും ബുദ്ധി ശക്തിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഓർക്കുക എന്നാൽ പഴയ കാര്യങ്ങൾ ബോധമണ്ഡലത്തിലേക്ക് കൊണ്ടു വരികയാണ്.
നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ കൂടി ലഭിക്കുന്ന സംവേദനങ്ങൾ (Impulses) ഞരമ്പുകളിലൂടെ നമ്മുടെ തലച്ചോറിലെ തലാമസ്സിലും, മിഡ്ബ്രെയിനിലും എത്തുന്നു. മസ്തിഷ്കത്തിലെ കോർട്ടിക്കൽ ന്യൂറോണുകളിൽ അവ പതിയുന്നു. അബോധ മണ്ഡലത്തിൽ പതിഞ്ഞിരിക്കുന്ന സംഭവങ്ങൾ ആവശ്യം വരുമ്പോൾ കോർട്ടിക്കൽ ന്യൂറോണുകൾ ഉത്തേജിപ്പിക്കപ്പെടുമ്പോൾ ഓരോന്നായി ബോധ മണ്ഡലത്തിലേക്കു വരുന്നു. ഇങ്ങനെയാണ്നമുക്ക് ഓർമ്മിക്കാൻ കഴിയുന്നത്.
ആവശ്യം കഴിയുമ്പോൾ ഓർമ്മകൾ വീണ്ടും അബോധ മണ്ഡലത്തിലേക്കു മടങ്ങി പ്പോവുകയും ചെയ്യുന്നു.
ഓർമ്മകൾ മൂന്നു വിധം
താൽക്കാലിക ഓർമ്മ : തൽക്കാലത്തേക്കു മാത്രം ഓർക്കുന്നു. പിന്നെ മറന്നു പോകുന്നു. ഹ്രസ്വ കാല ഓർമ്മ : ഈ ഓർമ്മകൾ 24 മുതൽ28 മണിക്കൂർ വരെ മാത്രമാണ് നിലനിൽക്കുക. ദീർഘ കാല ഓർമ്മ : വളരെ കാലം അഥവാ ജീവിതാന്ത്യം വരെ വലിയ കുഴപ്പം കൂടാതെ നിലനിൽക്കുന്നു.
നമ്മുടെ തലച്ചോറിലെ സെറിബ്രൽ കോർട്ടക്സിന്റെ മുഴുവൻ ഭാഗത്തിനും ദീർഘ കാല ഓർമ്മയുമായി ബന്ധമുണ്ട്. അതു കൊണ്ട് തന്നെ സെറിബ്രൽ കോർട്ടക്സിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ
ഓർമ്മിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും മറവി സംഭവിക്കുകയും ചെയ്യുന്നു.
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, ജീവകങ്ങൾ, ലവണങ്ങൾ, ഇവയുടെ കുറവ്, ചില മരുന്നുകളുടെ പാർശ്വഫലം, രോഗാണു ബാധ, മാനസിക സംഘർഷം, കടുത്ത ദുഃഖം തുടങ്ങിയവയാണ് പലപ്പോഴും മറവിക്ക് കാരണമാകുന്നത്.
ദിവസവും ഒരു മണിക്കൂറെങ്കിലും ശ്രദ്ധയോടെ പഠിക്കാൻ കുട്ടിക്ക് കഴിയണം. അതിനു വേണ്ട അവസരം സൃഷ്ടിക്കാൻ മാതാപിതാക്കൾ തയ്യാറാവുകയും വേണം. ഓരോ വിദ്യാർത്ഥിയേയും സൂഷ്മമായി മനസ്സിലാക്കി അവരുടെ കഴിവിനെ വിലയിരുത്തി തിരുത്താനുള്ള കഴിവ് അദ്ധ്യാപകനുണ്ടാവണം.
കുട്ടിയും മാതാപിതാക്കളും അദ്ധ്യാപകനും ചേർന്ന കൂട്ടായ്മയാണ് പഠനം സുഖകരമാക്കുന്നത്.
കേട്ടു പഠിക്കുന്നതിലും നല്ലതു കണ്ടു പഠിക്കുന്നതാണ്. പുസ്തകം വായിച്ചു വിടുന്നതിലും കൂടുതലായി ഒന്നു കണ്ടു പഠിച്ചാൽ മനസ്സിൽ തങ്ങി നിൽക്കും. വൈകുന്നേരമോ രാത്രിയോ വായിച്ച പാഠ ഭാഗങ്ങൾ പിറ്റേ ദിവസം രാവിലെ ഒരു തവണ കൂടി വായിക്കാൻ കഴിഞ്ഞാൽ പഠിച്ച ഭാഗങ്ങൾ ഏറെ മനസ്സിൽ പതിയും. രാവിലെ പഠിക്കുന്നതാണ്ഏറ്റവും ഉചിതം.
പഠനം ലളിതമാക്കാനും പഠിക്കുന്നതു മറക്കാതിരിക്കാനും മറവി മാറ്റാനും ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്. അനാക്കാർഡിയം, ബ്രഹ്മി, ഹൈഡ്രോക്കോട്ടേൽ ഏഷ്യാറ്റിക്ക, കാലിഫോസ്, തുടങ്ങിയ മരുന്നുകളാണ് പ്രധാനമായി ഉപയോഗിക്കുന്നവ.
ഇവയിൽ ഏതെങ്കിലും ഒരു മരുന്നു രോഗിയെ ശരിയായി പഠിച്ച ശേഷം -അതായത് അവരുടെ ശാരീരിക മാനസിക ലക്ഷണങ്ങളെ അടിസ്ഥാനപെടുത്തി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന മരുന്നുകൾ അവയുടെ ശരിയായ ആവർത്തനത്തിലും അളവിലും രോഗിക്കു നൽകിയെങ്കിൽ മാത്രമെ അവ കൊണ്ടു പ്രയോജനമുണ്ടാകൂ.
ബുദ്ധി വികാസത്തിനു ബ്രഹ്മി വളരെ നല്ലതാണെന്ന അറിവ് ഇന്നും പലരും ചൂഷണം ചെയ്യുകയാണ്. എന്നാൽ ഹോമിയോപ്പതിയിൽ ബ്രഹ്മിയുടെ മാതൃസത്ത് ആണ് സാധാരണയായി കൊടുത്തു വരുന്നത്. പഠന പ്രശ്നങ്ങളും കുട്ടികളുടെ ബുദ്ധി വികാസ പ്രശ്നങ്ങളും ഹോമിയോപ്പതിയിലൂടെ പരിഹരിക്കാൻ കഴിയും.