ബൈപാസ് പദ്ധതി ഉദ്ഘാടനത്തിനായി പ്രധാനമന്ത്രികേരളത്തിലേക്ക്; പിഎംഒയുടെ സന്ദേശം ലഭിച്ചെന്ന് സ്ഥിരീകരിച്ച് മന്ത്രി ജി സുധാകരൻ:
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ കേരളത്തില്‍ എത്തിയേക്കുമെന്ന് സൂചന. ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് എത്താന്‍ പ്രധാനമന്ത്രിക്കു താല്പര്യമുണ്ടെന്ന് അറിയിപ്പു കിട്ടിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഓഫീസില്‍ നിന്നും വ്യക്തമാക്കി. കഴിഞ്ഞ 20ന് ആണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതുസംബന്ധിച്ച ഇമെയില്‍ സന്ദേശം ലഭിച്ചത്.
പ്രധാനമന്ത്രിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി തിരികെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതാണ് ബൈപാസ് പദ്ധതി. അതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്. പദ്ധതിക്ക് അതിലൂടെ കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യുമെന്നും ജി സുധാകരന് വ്യക്തമാക്കി.