മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം: ഭാരതത്തിലെ തന്നെ മഹാക്ഷേത്രങ്ങളിൽ ഒന്നായ മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം:
Mannarasala Sree Nagaraja Temple
(32 km south of Alappuzha) Situated near Harippad, this is a serpent shrine under the patronage of a Brahmin family, headed by a priestess. The ancient shrine is an internationally renowned pilgrim centre dedicated to the Serpent God Nagaraja. Sarpa Yakshi and Naga Yakshi are the beloved consorts of Nagaraja. It is believed that Nagaraja, as the installed deity, is endowed with the form of Hari (Lord Vishnu) and the spirit of Lord Siva. Legend has it that the first priestess of Mannarasala gave birth to a five-headed snake, which is believed to reside in the ancestral house to safeguard the family. At Mannarasala, bareen women are believed to be blessed with children and a special turmeric paste available at the shrine is credited with powers to cure even leprosy.
മുഖ്യ പൂജാരി സ്ത്രീയായ കേരളത്തിലെ ഏക സർപ്പ ക്ഷേത്രം.. നാഗോപാസന ജീവിത വൃതമാക്കിയ തപസ്വിനി… ഉമാദേവി അന്തർജ്ജനമാണ് ഇപ്പോഴത്തെ മണ്ണാറശാല വലിയമ്മ…അമ്മയുടെ പുണ്യം സങ്കടങ്ങളുമായി മണ്ണാറശാലക്കാവിലെത്തുന്ന ഭക്ത ജനങ്ങളിലേക്ക് പ്രവഹിക്കപ്പെടുന്നു…
ഹരിപ്പാട്,മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യം ചടങ്ങുകൾ നവംബർ എട്ടിനാണ് നടക്കുന്നത്.
മണ്ണാറശാല ആയില്യം 2020
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യം മഹോത്സവം 2020 നവംബർ എട്ടിനാണ്. കോവിഡ് വ്യാപന സാധ്യത മുൻനിർത്തി ഭക്ത ജനങ്ങളെ പങ്കെടുപ്പിക്കുന്നതിൽ സർക്കാർ നിയന്ത്രണം ഉള്ളതിനാൽ ക്ഷേത്ര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ നവംബർ 6 മുതൽ 9 വരെ തീയതികളിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതല്ല..എന്ന് ക്ഷമാപണപൂർവം അറിയിക്കുന്നു.ദയവായി ദർശനം സൗകര്യപ്രദമായ മറ്റു ദിവസങ്ങളിലേക്ക് മാറ്റിവച്ച് സഹകരിക്കണമെന്ന് ഭക്തജനങ്ങളോട് പ്രാർത്ഥനാപൂർവം അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്..0479 2413214 ,0479 2410200 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്ടമായ കാവ്, സർപ്പ മുത്തശ്ചനും കൂട്ടരും ഉണ്ടുറങ്ങുന്ന നിലവറ …നാഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന മണ്ണ് ,..മുഖ്യ പൂജാരി സ്ത്രീയായ കേരളത്തിലെ ഏക സർപ്പ ക്ഷേത്രം, .. വിശേഷങ്ങൾ അനവധിയാണ്, മണ്ണാറശാല നാഗരാജ ക്ഷേത്രത്തിന് ….
വൻവിസ്തൃതിയുള്ള കാവിലെ കൂറ്റൻ വടവൃക്ഷങ്ങളുടെ തണലിൽ മഞ്ഞളിന്റെ ഹൃദ്യഗന്ധവും പുള്ളുവൻ പാട്ടിന്റെ ഈണവും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രാന്തരീക്ഷം.അപൂർവയിനം സസ്യങ്ങളുടെ കലവറ കൂടിയായ മണ്ണാറശാലക്കാവിൽ ഇഴഞ്ഞു പടരുന്ന വള്ളിപ്പടർപ്പുകൾക്കു പോലും സർപ്പരൂപങ്ങളുടെ സാദൃശ്യം.പ്രധാന മൂർത്തികൾ ശിവസർപ്പമായ വാസുകിയും നാഗയക്ഷിയും.
ചരിത്രവും ഐതിഹ്യവും ഇഴചേർന്നു നിൽക്കുന്ന മണ്ണാറശാലക്കാവ് .അതിനുള്ളിൽ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും, സർപ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേതങ്ങൾ.കേരളത്തിലെ അതിപുരാതനവും,അന്താരാഷ്‌ട്ര പ്രശസ്തവുമായ നാഗരാജക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം .ശിവസർപ്പവും മഹാദേവന്റെ കണ്ഠആഭരണവുമായ “വാസുകിയും”നാഗാമാതാവായ സർപ്പയക്ഷിയുമാണ് പ്രധാന പ്രതിഷ്‌ഠകൾ.
മണ്ണാറശാല വലിയമ്മ:
മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന പൂജകൾ നടക്കുന്നത് മണ്ണാറശാല വലിയമ്മയുടെ നേതൃത്വത്തിലാണ്. മണ്ണാറശാല ഇല്ലാത്തത് വധുവായെത്തുന്ന ഏറ്റവും മുതിർന്ന സ്ത്രീയാണ് വലിയമ്മയായി നിയോഗിക്കപ്പെടുന്നത്. വലിയമ്മ എന്ന പേരിൽ അറിയപ്പെടുന്ന ഇവർക്ക് നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. ഇവർക്ക് ബ്രഹ്മചര്യം നിര്ബന്ധമാണ്.
മണ്ണാറശാല ആയില്യം:
കന്നി,തുലാം മാസങ്ങളിലെ ആയില്യം ഉത്സവവും ,കുംഭത്തിലെ ആയില്യവും, ശിവരാത്രിയുമാണ് ഇവിടത്തെ പ്രധാന ആഘോഷ ദിനങ്ങൾ.കന്നിയിൽ ആയില്യം നാഗരാജാവിന്റെയും, കുഭത്തിലേത് നിലവറയിൽ കുടികൊള്ളുന്ന മുത്തശ്ചൻറെയും ജന്മദിനങ്ങളാണ്. തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യമായി അറിയപ്പെടുന്നത്.ഇതിനെല്ലാം മുഖ്യ കാർമ്മികത്വം വഹിക്കുന്നത് മണ്ണാറശാല വലിയമ്മയാണ്.
സ്ത്രീകളെ പ്രകൃതി തന്നെ മാറ്റിനിർത്തിയിരുന്ന കാലഘട്ടത്തിൽ പോലും സ്ത്രീകൾ പൂജ ചെയ്തിരുന്ന ഏക ക്ഷേത്രമാണ് മണ്ണാറശാല ക്ഷേത്രം. ഇവിടത്തെ മുഖ്യ പൂജാരിണിയെ നാഗദൈവങ്ങളുടെ പ്രതിരൂപമായാണ് ഭക്തർ ദർശിക്കുന്നത്. മുഖ്യ പൂജാരിണിയെ വലിയമ്മ എന്നാണറിയപ്പെടുന്നത്. ഇപ്പോഴത്തെ വലിയമ്മ ഉമാദേവി അന്തർജ്ജനമാണ്.
പ്രധാന വഴിപാട് : ഉരുളി കമഴ്ത്തൽ.
ഇവിടത്തെ പ്രധാന വഴിപാട് ഉരുളി കമഴ്ത്തലാണ്. സന്താന ലബ്ധിക്കായുള്ള വഴിപാടാണിത്. ദമ്പതിമാർ കൊണ്ടുവരുന്ന ഉരുളി അവരെ കൊണ്ട് പ്രാർത്ഥിച്ച് ,പ്രദക്ഷിണമായി ക്ഷേത്രനടയിൽ സമർപ്പിക്കുന്നു. ‘അമ്മ അതെടുത്ത് നിലവറയിൽ കമഴ്ത്തുന്നു. കുട്ടി ഉണ്ടായിക്കഴിഞ്ഞാൽ ആറാം മാസത്തിൽ വന്ന് ഉരുളി നിവർത്തണമെന്നാണ് ആചാരവും വിശ്വാസവും. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന നിരവധി ദമ്പതിമാർക്ക് സന്താന ലഭ്യതയുണ്ടായ അനുഭവം കുട്ടികളില്ലാത്ത നിരവധി പേരെ ഇവിടേക്ക് ആകർഷിക്കപ്പെടുന്നു.
ആയില്യം പൂജ :
ആയില്യം പൂജക്കായി വരയ്ക്കുന്ന നാഗക്കളത്തിന് തലമുറകളായുള്ള ആചാരാനുഷ്ഠാനങ്ങളുടെ പെരുമയുണ്ട്. ആയില്യം സർപ്പങ്ങളുടെ ദിനമായാണ് കണക്കാക്കപ്പെടുന്നത്.മഞ്ഞളിന്റെ സുഗന്ധവും , പുള്ളുവന്പാട്ടിന്റെ ഈണവും നിറഞ്ഞു നിൽക്കുന്ന മണ്ണാറശാല ക്ഷേത്ര പരിസരം .. നാഗദൈവ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രം … അതാണ് മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രം.ദൈവമെന്ന സങ്കല്പം അമ്മയെന്ന യാഥാർഥ്യത്തിലൂടെ ഭക്ത ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ഒരിടമാണ് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം.ആയില്യം എഴുന്നള്ളത്ത് ദര്ശനം നടത്തുന്നവർക്ക് , സർവ ദുരിതങ്ങളിൽ നിന്നും മോചനവും സർവ ഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.
ആത്‌മ നിർവൃതിയുടെ അഭയകേന്ദ്രമാകുന്ന മണ്ണാറശാല:
മണ്ണാറശാല കാവിലും, കുളത്തിലും, ചിത്രകൂടത്തിലും വാണരുളുന്ന നാഗരാജാവും,നാഗയക്ഷിയമ്മയും അനുഗ്രഹം ചൊരിയുന്നിടം ..,തീരാവ്യാധികൾക്കും മാറാവേദനകൾക്കും ശമനം ലഭിക്കുന്നിടം…,പ്രകൃതിയെ ഈശ്വരനായി കണ്ടാരാധിക്കുന്ന ഭാരതീയ സാംസ്ക്കാരികതയുടെ ഉറവിടഭൂമിയായ മണ്ണാറശാല ക്ഷേത്രവും നാഗദൈവങ്ങളും…,വാസുകിയും സർപ്പയക്ഷിയും നില കൊള്ളുന്നിടം.., കാവിന്റെ വിസ്തൃതിയാലും ചരിത്രം കൊണ്ടും ഭാരതത്തിലെ തന്നെ മഹാക്ഷേത്രങ്ങളിൽ ഒന്നായ മണ്ണാറശാല നാഗരാജക്ഷേത്രം…, താന്ത്രിക വിധി പ്രകാരം സ്ത്രീകൾ പൂജ ചെയ്യുന്ന കേരളത്തിലെ ഏക ക്ഷേത്രമെന്ന ഖ്യാതിയും.
കാവുകളും സർപ്പാരാധനയും:
കാവിനെയും സർപ്പങ്ങളെയും അവയുടെ ആരാധനയെയും സംരക്ഷിച്ചും പരിപോഷിപ്പിച്ചും വരുന്ന കേരളത്തിലെ ഒന്നാമത്തെ നാഗ ക്ഷേത്രമെന്ന നിലയിൽ മണ്ണാറശാല ക്ഷേത്രത്തിന്റെ പ്രശസ്തി ലോകമെങ്ങും പുകള്പെട്ടതാണ്. നാഗ ചൈതന്യത്തിന്റെ പ്രഭവ കേന്ദ്രമാണിവിടം. ക്ഷേത്ര നടപ്പാതകൾക്കിരുവശവും, മരച്ചുവടുകളിലുമായി ആയിരക്കണക്കിന് നാഗപ്രതിമകൾ ഇവിടെ ദർശിക്കാനാകും. ഇത്രയധികം നാഗപ്രതിമകളുള്ള മറ്റൊരു നാഗക്ഷേത്രവും കേരളത്തിലെങ്ങുമില്ലതാനും. സർപ്പാരാധനയെ പാരമ്പര്യമായികാണുന്നവർക്ക് മണ്ണാറശാലയെ ഒരിക്കലും വിസ്മരിക്കാനാവില്ല. സർപ്പാരാധനയിലൂടെ ഇവിടെ കാഴ്ച വക്കുന്നത് പ്രകൃതി സംരക്ഷണം കൂടിയാണെന്നത് ഇതിന്റെ പ്രശസ്തി കൂട്ടുന്നു. പുതിയ തലമുറക്ക് കണ്ടുപഠിക്കാനും അനുഭവ വേദ്യമാക്കാനും ജീവിതത്തിന്റെ ഭാഗമാക്കാനും ഇവിടെയേറെയുണ്ട്. കാവും,കുളവും, നാഗദൈവങ്ങളും, നാഗാരാധനയും , വിശ്വാസപ്രമാണങ്ങളും ഇഴപിരിയാതെ കാത്ത് സൂക്ഷിക്കപ്പെടുന്ന മണ്ണാറശാല…അതിനു പകരം വെയ്ക്കാൻ മറ്റൊന്നില്ല.
കൃതജ്ഞത :മണ്ണാറശാല ക്ഷേത്ര മാനേജർ ,ക്ഷേത്ര ഭാരവാഹികൾ, കുടുംബാംഗങ്ങൾ തുടങ്ങി എല്ലാവർക്കും kaladwani news & Kaladwani masika യുടെ കൃതജ്ഞത അറിയിക്കുന്നതോടൊപ്പം, ഇതിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുണ്ടായിട്ടു ണ്ടെങ്കിൽ അത് മനപ്പൂർവം അല്ലെന്നും.. ക്ഷമാപൂർവം അറിയിക്കുകയാണ്. മണ്ണാറശാല ആയില്യം പൂജാ ചടങ്ങുകൾക്ക് ആശംസകളോടെ കലാധ്വനി ന്യൂസ്:R.Subhash Kurup,Rtd Indian Navy, Electronic Engr, Chief Editor: Kaladwani masika and kaladwani news. ( www.kaladwaninews.com)