മതിലുകള്‍ കെട്ടുകയല്ല; നവോത്ഥാനത്തിന് തടസ്സമായി നിന്ന മതിലുകള്‍ പൊളിക്കുകയാണ് ശ്രീനാരായണ ഗുരു ചെയ്തത്; വി മുരളീധരന്‍:

മതിലുകള്‍ കെട്ടുകയല്ല; നവോത്ഥാനത്തിന് തടസ്സമായി നിന്ന മതിലുകള്‍ പൊളിക്കുകയാണ് ശ്രീനാരായണ ഗുരു ചെയ്തത്; വി മുരളീധരന്‍:

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 165-ാം ജയന്തി സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മതിലുകള്‍ കെട്ടിയല്ല ശ്രീനാരായണഗുരു നവോത്ഥാനം നടത്തിയതെന്ന് വി മുരളീധരന്‍ പറഞ്ഞു. നവോത്ഥാനത്തിന് തടസ്സമായുളള മതിലുകള്‍ പൊളിക്കുകയാണ് ഗുരുദേവന്‍ ചെയ്തത്. താല്‍കാലികമായി നിര്‍മ്മിക്കുന്ന മതിലുകള്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ എല്ലാ കാലത്തും മൂല്യമുള്ളതാണെന്നും വി മുരളീധരന്‍ പറഞ്ഞു. ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണവും വി മുരളീധരന്‍ നടത്തി.

ജന്മദിനത്തിന്റെ ഭാഗമായി ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ നിന്നും ശിവഗിരി മഠത്തില്‍ നിന്നും ജയന്തി സമ്മേളനങ്ങളും വൈകിട്ടു ഘോഷയാത്രയും നടത്തും. ശിവഗിരിയില്‍ പുലര്‍ച്ചെ ശാന്തിഹവനം, വിശേഷാല്‍ പൂജകളോടെ തുടങ്ങിയ
ചടങ്ങുകളില്‍ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്‍ത്തി.ജയന്തി മുതല്‍ മഹാസമാധി ദിനം വരെ നടത്തുന്ന ജപജ്ഞത്തിനും ഇന്നു തുടക്കമാകും. വൈകിട്ട് 4.30ന് നടക്കുന്ന ഘോഷയാത്രയില്‍ ഗുരുദേവ റിക്ഷയെ അനുഗമിച്ചു ഗുരുദേവ വിഗ്രഹരഥം, ഭക്തിഗാനാലാപന സംഘം, കലാരൂപങ്ങള്‍, ഫ്‌ളോട്ടുകള്‍ തുടങ്ങിയ നഗരപ്രദക്ഷിണം നടത്തും.