മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും:

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും:

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും:

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും. മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുക്കാനായി സിബിഐ കോടതിയിൽ അപേക്ഷ നൽകും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ സിബിഐ ആരംഭിച്ചു.

മദ്യ നയ കേസിൽ ആദ്യം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത് സിബിഐ ആയിരുന്നു. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ വ്യക്തമായതോടെ ഇഡിയും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന മാർച്ച് 28 ന് അരവിന്ദ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കും. അപ്പോൾ കസ്റ്റിഡിയിൽ വാങ്ങാനാണ് സിബിഐയുടെ ആലോചന. റോസ് അവന്യൂ കോടതിയിൽ ആണ് സിബിഐ അപേക്ഷ നൽകുക.കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചില നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുക്കാൻ ഉൾപ്പെടെ ശ്രമിച്ചെങ്കിലും നിസഹകരണത്തെ തുടർന്ന് ഇതിന് കഴിയാതെ വരികയായിരുന്നു. ഇതിനിടെയാണ് ഇഡി ശക്തമായ നിലപാട് സ്വീകരിച്ചത്. ഇക്കാര്യങ്ങൾ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം സിബിഐ കോടതിയെ ബോധിപ്പിച്ചേക്കും.

വെള്ളിയാഴ്ചയാണ് അരവിന്ദ് കെജ്രിവാളിനെ റോസ് അവന്യൂ കോടതി കസ്റ്റഡിയിൽ വിട്ടത്. ആറ് ദിവസത്തേക്കാണ് കസ്റ്റഡി. 10 ദിവസത്തെ കസ്റ്റഡി ആയിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നത്. നിലവിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.News Desk Kaladwani News.. 8921945001.