ചണ്ഡീഗഡ് : ഹരിയാനയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മനോഹർ ലാൽ ഖട്ടർ . പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഖട്ടറെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് .നിലവിൽ ഹരിയാനയിലെ മുഖ്യമന്ത്രിയാണ് ലാൽ ഖട്ടർ.
“കഴിഞ്ഞ ലേക്സഭാ തെരഞ്ഞെടുപ്പിൽ നിങ്ങൾ എന്നെ പിന്തുണച്ചു. അതുപോലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെയും പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”- നരേന്ദ്രമോദി പറഞ്ഞു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നാണ് നരേന്ദ്രമോദി ഹരിയാനയിലെ റോഹ്തക്കിൽ എത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോണ്ഗ്രസ് ജയിച്ച ഏക ലോക്സഭ മണ്ഡലമാണ് റോഹ്തക്.