മമതയുടെ ധിക്കാരം: രാജ്യം മുഴുവൻ കൊറോണ വൈറസിനെ പ്രതിരോധിക്കുമ്പോൾ … കേന്ദ്ര നിര്‍ദ്ദേശം തളളി കൊണ്ട് മമതയുടെ അവാര്‍ഡ് വിതരണ ചടങ്ങ്; മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെ കുറ്റപ്പെടുത്തി പ്രതിപക്ഷം:

കൊല്‍ക്കത്ത: രാജ്യം മുഴുവൻ പൊതുപരിപാടികള്‍ നിറുത്തി വച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കുമ്പോൾ ; പൊതുപരിപാടികള്‍ തടയണമെന്ന കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കെ പതിനായിരങ്ങളെ പങ്കെടുപ്പിച്ച്‌ മമത ബാനര്‍ജിയുടെ അവാര്‍ഡ് വിതരണ ചടങ്ങ്. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ച് സര്‍ക്കാരിന്‍റെ കായിക പുരസ്കാര വിതരണ ചടങ്ങ് നടത്തിയത്.

എല്ലാ ചുമയും കഫക്കെട്ടും കൊവിഡ് 19 കാരണമാവണമെന്നില്ലെന്നും കൊറോണ വൈറസിന്റെ പേരില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആണ് മമതയുടെ ന്യായ വാദം. അസുഖമുള്ളവര്‍ ഡോക്ടറെ കണ്ട ശേഷം 14 ദിവസം വിശ്രമിക്കണം. ഹസ്തദാനം ഒഴിവാക്കണം. പകരമായി നമസ്തേ പറയണം. മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും മമത പറ‌യുന്നു.

അതേസമയം ബംഗാൾ മുഖ്യമന്ത്രിയായ മമതയുടെ ധിക്കാരപരവും നിരുത്തരവാദപരവമായ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ പൊതുപരിപാടികള്‍ മാറ്റി വെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം ചടങ്ങുകള്‍ പതിവായി ഉണ്ടാകാത്തതു കൊണ്ടാണ് ചടങ്ങ് മാറ്റി വെക്കാത്തതെന്നായിരുന്നു മമതയുടെ മറ്റൊരു വിശദീകരണം.