ന്യൂഡൽഹി : നാരദ കേസിൽ മൂന്ന് തൃണമൂൽ എം പി മാരെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ . ഇതിനായി ലോക്സഭാ സ്പീക്കർക്ക് സിബിഐ അന്വേഷണ സംഘം കത്ത് നൽകി .പ്രസുൺ ബാനർജി , കക്കോലി ഗോഷ് , സൗഗത റോയി എന്നിവരെയാണ് ചോദ്യം ചെയ്യുന്നത് . ഇതുകൂടാതെ ഒരു തൃണമൂൽ മുൻ എം പിയേയും ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട് .
2014 ലാണ് നാരദ സ്റ്റിംഗ് ഓപ്പറേഷൻ കേസ് വരുന്നത് . നാരദ ന്യൂസ് എഡിറ്റർ മാത്യൂ സാമുവലും സംഘവുമാണ് ഒരു കമ്പനിയുടെ പ്രതിനിധികൾ എന്ന പേരിൽ തൃണമൂൽ മന്ത്രിമാരെയും , എം പി മാരെയും സമീപിച്ചത് . ഇതിന്റെ തുടർച്ചയായാണ് ഇവർ കൈക്കൂലി വാങ്ങുന്നത് പകർത്തിയതും . ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ ദൃശ്യങ്ങൾ പുറത്ത് വിട്ടത് . സംഭവം ഏറെ വിവാദമായിരുന്നു .12 തൃണമൂൽ നേതാക്കൾ , പശ്ചിമ ബംഗാൾ മന്ത്രിമാർ , ഐ പി എസ് ഓഫീസർമാർ എന്നിവർ കേസിൽ ഉൾപ്പെട്ടിരുന്നു .