”മമത ബാനർജിയും തൃണമൂൽ കോൺഗ്രസും നിലകൊള്ളുന്നത് തീവ്രവാദത്തിനും അഴിമതിക്കും മാഫിയകൾക്കും വേണ്ടി” ബിജെപി എംപി തേജസ്വി സൂര്യ:
ദില്ലി: മമത ബാനർജിയും തൃണമൂൽ കോൺഗ്രസും നിലകൊള്ളുന്നത് തീവ്രവാദത്തിനും അഴിമതിക്കും മാഫിയകൾക്കും വേണ്ടിയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. പള്ളികൾക്കും ക്ഷേത്രങ്ങൾക്കും വേണ്ടിയാണ് തൃണമൂലിന്റെ പ്രവർത്തനങ്ങളെന്ന മമതയുടെ പ്രഖ്യാപനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊൽക്കത്തയിൽ ദുർഗാപൂജയെ എതിർത്ത പാർട്ടിക്ക് ശതദുർഗയുടെ നാട്ടിൽ യാതൊരു പ്രസക്തിയുമില്ലെന്നും ബെംഗളൂരു എംപി തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.
ബിജെപി നയിക്കുന്ന ഗോവയിൽ തൃണമൂലിന് ഇനി ഒന്നും ചെയ്യാനില്ല. മമതയുടെ പാർട്ടിയെ ഗോവക്കാർ തിരസ്കരിക്കുക തന്നെ ചെയ്യും. രാഹുൽ ഗാന്ധിയുടെയും മമത ബാനർജിയുടെയും ഗോവ സന്ദർശനം പൊളിറ്റിക്കൽ ടൂറിസം മാത്രമാണെന്നും തേജസ്വി സൂര്യ പറഞ്ഞു.
ഒരു നേതാവോ ഒരു വോട്ടറോ ഇല്ലാത്ത ഗോവയിലേക്കാണ് എഎപി, കോൺഗ്രസ്, ടിഎംസി പാർട്ടികളിൽ നിന്നും പൊളിറ്റിക്കൽ ടൂറിസം നടത്താൻ ആളുകൾ എത്തുന്നത്. കൊറോണ മൂലം കഴിഞ്ഞ ഒന്നര വർഷമായി തായ്ലാൻഡ് അടച്ചിട്ടതിനാലാകാം വയനാട് എംപി ഗോവ സന്ദർശനത്തിന് എത്തിയതെന്നും തേജസ്വി സൂര്യ പരിഹസിച്ചു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി നേതാക്കളാണ് ഗോവയിൽ എത്തുന്നത്. ത്രിദിന സന്ദർശനത്തിനായി മമത ബാനർജിയും രാഹുൽഗാന്ധിയുമെല്ലാം കഴിഞ്ഞ ദിവസം തീരദേശ സംസ്ഥാനത്ത് എത്തിയിരുന്നു.courtesy..