തൃശൂർ: മലക്കപ്പാറയിൽ കൊല്ലപ്പെട്ട ഗോപികയെ പ്രതി സഫർ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നതായി പെൺകുട്ടിയുടെ അച്ഛൻ. മകളെ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും അച്ഛൻ പറഞ്ഞു. സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാറിൽ കൂട്ടിക്കൊണ്ട് പോയി പ്രതി കുത്തി കൊലപ്പെടുത്തിയ ശേഷം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മരട് സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിനി ഗോപികയെ സഫർ നിരന്തരം ശല്യം ചെയാറുണ്ടായിരുന്നു. ശല്യം ചെയ്യരുതെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും സഫർ ചെവിക്കൊണ്ടില്ല.മരടിലെ കാർ സർവീസ് സെന്ററിലെ ജീവനക്കാരനാണ് സഫർ. ഇന്നലെ സ്കൂൾ കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താതായതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത് . പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയോടൊപ്പം സഫർ കാറിൽ അതിരപ്പള്ളി മലക്കപ്പാറ റൂട്ടിൽ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു.
എന്നാൽ മലക്കപ്പാറയിൽ വച്ച് പോലീസ് വാഹനം തടഞ്ഞെങ്കിലും പെൺകുട്ടിയെ കാണാനില്ലായിരുന്നു. കാറിലെ രക്തക്കറ കണ്ട് സംശയം തോന്നിയ പോലീസ് സഫറിനെ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിയെ കൊന്ന് കാട്ടിൽ ഉപേക്ഷിച്ചതായി കുറ്റസമ്മതം നടത്തിയത്. തുടർന്ന് കേരള – തമിഴ്നാട് പോലീസുകൾ സംയുക്തമായി നടത്തിയ തെരച്ചലിൽ ദേഹമാസകലം കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.courtesy..Janam: