കവളപ്പാറയില്‍ മണ്ണിനടിയിലായ 50 പേരെ കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല . പ്രാര്‍ത്ഥനയോടെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും. മണ്ണിലാണ്ടുപോയവര്ക്കായി 3 ദിവസത്തിനു ശേഷവും തിരച്ചില്‍ തുടരുന്നു. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ 50 പേരെക്കുറിച്ചും വയനാട് മേപ്പാടി പുത്തുമലയില്‍ 7 പേരെക്കുറിച്ചും ഇപ്പോഴും വിവരമില്ല. കവളപ്പാറയില്‍ 4 പേരുടെയും പുത്തുമലയില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
പ്രളയത്തിലും ഉരുള്‍പൊട്ടലിലും ആകെ മരണം 78 ആണെന്നാണ് സ്ഥിരീകരിയ്ക്കാത്ത കണക്ക്. എന്നാല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചത് 72 മരണമാണ് സംസ്ഥാനത്ത് 1639 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോള്‍ 2,47,219 പേരാണ് ഉള്ളത്. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലപ്പുറം കവളപ്പാറയില്‍ മൊത്തം മരണം 13 ആയി.വയനാട് മേപ്പാടി പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി.