മലയാറ്റൂര്‍ പാറമട സ്ഫോടനം; തീവ്രവാദ ഗ്രൂപ്പുകൾക്ക് പങ്കുണ്ടോയെന്നു സംശയം; എന്‍ഐഎ അന്വേഷണം വേണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി:

കൊച്ചി: അനുമതിയില്ലാത്ത മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയില്‍ അസമയത്ത് സ്ഫോടനം നടന്നതിന് പിന്നിലും,സ്പോടനത്തോടനുബന്ധിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവവും എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യവുമായി പരിസ്ഥിതി സംരക്ഷണ സമിതി. തീവ്രവാദ ഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നുള്ള സംശയം നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരാവശ്യവുമായി പരിസ്ഥിതി സംരക്ഷണ സമിതി രം​ഗത്തെത്തിയിരിക്കുന്നത്.

പാറമട പൊട്ടിക്കലിന് സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കപ്പുറം രാത്രി കാലങ്ങളില്‍ പാറ പൊട്ടിക്കല്‍ നടന്നു എന്നതിനുള്ള തെളിവാണ് ഈ സ്ഫോടനം. സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചു വക്കാന്‍ അനുമതിയില്ലാത്ത പാറമടയില്‍ ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എങ്ങനെ എത്തി എന്ന് അന്വേഷിക്കണം.