മലയാളികൾക്കാകെ അഭിമാനം; തിരുവനന്തപുരം സ്വദേശിയായ.. വൈസ് അഡ്മിറൽ ആർ ഹരികുമാർ പുതിയ നാവിക സേനാമേധാവി:
ന്യൂഡൽഹി: നാവികസേനയുടെ പുതിയ മേധാവിയായി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ വൈസ് അഡ്മിറൽ ആർ ഹരികുമാർ നിയമിതനായി.ഈ മാസം മുപ്പതിന് ചുമതലയേൽക്കും. മുപ്പതു മാസത്തെ സമഗ്ര സേവനത്തിനു ശേഷം കരംബീർ സിങ് വിരമിക്കുന്ന ഒഴിവിലാണ് ഹരികുമാർ നിയമിതനായത് .
Admiral Karam Bheer Singh.
നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ളാഗ് ഓഫീസർ കമാൻഡ് ഇൻ ചീഫ് ആയി സേവനത്തിലാണ് അദ്ദേഹം. നേവൽ എയർ ക്രാഫ്റ്റ് കാരിയറായ ഐ എൻ എസ് വിരാട് ,മിസൈൽ കോർവെറ്റ് ഐ എൻ എസ് കോറ,ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലായ ഐ എൻ എസ് രൺവീർ,ഉൾപ്പടെ അഞ്ചോളം പടക്കപ്പലുകളുടെ തലവനായും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട് .ഇന്റഗ്രെറ്റഡ് ഡിഫൻസ് ചീഫ് സ്റ്റാഫ് ചീഫ് ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളുൾപ്പടെയുള്ള പ്രവൃത്തി പരിചയത്തിനു പുറമെ വിദേശ രാജ്യങ്ങളിലെ വാർ റൂം പഠന പരിചയവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .
1983 ൽ നാവിസേനയിൽ ചേർന്ന അദ്ദേഹം പരമ വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ ,വിശിഷ്ട സേവാ മെഡൽ എന്നിവ
നേടിയിട്ടുണ്ട്.അപ്രകാരം വിവിധ മേഖലകളിലെ 39 വർഷത്തെ അനുഭവ ഞാനവുമായി നാവികസേനയുടെ തലപ്പത്തെത്തുന്ന അഡ്മിറൽ ആർ ഹരികുമാറിനു എല്ലാ ഭാവുകങ്ങളും സർവ വിജയവും ആശംസിക്കുന്നു.(റിട്ട: നേവി ഉദ്യോഗസ്ഥനാണ് ലേഖകൻ:) For Kaladwani news, R. Subhash Kurup,(Rtd . Indian Navy), Electronic Engr ,Journalist, Chief Editor.