മലയാളി യുവതി സൗമ്യയുടെ ജീവത്യാഗം പരാമർശിച്ച് സമാധാന ആഹ്വാനവുമായി ഇന്ത്യ യു എൻ രക്ഷാസമിതിയിൽ

മലയാളി യുവതി സൗമ്യയുടെ ജീവത്യാഗം പരാമർശിച്ച് സമാധാന ആഹ്വാനവുമായി ഇന്ത്യ യു എൻ രക്ഷാസമിതിയിൽ

മലയാളി യുവതി സൗമ്യയുടെ ജീവത്യാഗം പരാമർശിച്ച് സമാധാന ആഹ്വാനവുമായി ഇന്ത്യ യു എൻ രക്ഷാസമിതിയിൽ:

സമാധാന ആഹ്വാനവുമായി ഇന്ത്യ യു എൻ രക്ഷാസമിതിയിൽ നടത്തിയ പ്രസ്താവനയുടെ ചുരുക്കം.courtesy.. V muraleedharan.minister for external affairs and parliamentary affairs

എല്ലാത്തരത്തിലുമുള്ള അക്രമങ്ങളെയും പ്രകോപനങ്ങളെയും നശീകരണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. പ്രത്യേകിച്ച് സംഘര്‍ഷം വഷളാക്കിക്കൊണ്ട് ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ. ഈ ആക്രണത്തില്‍ ഇന്ത്യയ്ക്കും ഒരു ജീവന്‍ നഷ്ടമായി. ഇന്ത്യന്‍ പൗരയടക്കം ഈ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവരെയുമോര്‍ത്ത് ഞങ്ങള്‍ ദുഖിക്കുന്നു.സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് മനുഷ്യരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇരുകൂട്ടരും സംയമനം പാലിക്കുകയും തല്‍സ്ഥിതി തുടരുകയും വേണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ നേരിട്ട് ചര്‍ച്ച നടക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണം. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തരമായി ഇടപെടണം.