ജയ്പൂര്‍: തന്റെ സര്‍ക്കാരിന്റെ കാലത്ത് തന്നെ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എൻ.നടപടിയിൽ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോണ്‍ഗ്രസിന് ചെയ്യാൻ കഴിയാത്തത് എങ്ങനെ ഒരു ചായവില്‍പ്പന ക്കാരൻ ചെയ്യുന്നു എന്നതിൽ അവര്‍ അതൃപ്തരാണെന്നും മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും ശേഷം പാകിസ്ഥാനുള്ള മൂന്നാമത്തെ പ്രഹരമാണ് യുഎന്നിന്റെ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
‘2009-ലും 2014-ലും തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഐപിഎൽ ഇന്ത്യക്ക് പുറത്തു വെച്ചാണ് നടത്തിയത്.രണ്ടും ഒരുമിച്ച് നടത്താനുള്ള ധൈര്യം അന്നത്തെ സര്‍ക്കാരിനുണ്ടായിരുന്നില്ല.എന്നാൽ ഇന്ന് തെരഞ്ഞെടുപ്പിനൊപ്പം ഐപിഎൽ ഇന്ത്യയില്‍ വെച്ച് തന്നെ നടത്താന്‍ നമുക്ക് കഴിഞ്ഞു’. മോദി പറഞ്ഞു.