ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണർ ഗവർണർ ഭഗത് സിംഗ് കൊഷ്യാരിയുടെ ശുപാർശ രാഷ്ട്രപതി രാനാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗവും രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തിരുന്നു .
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെയാണ് ഭരണഘടനയുടെ 356-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് പ്രധാനകക്ഷികൾക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് ഗവർണർ റിപ്പോർട്ട് നൽകിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേന, മൂന്നാമത്തെ കക്ഷിയായ എൻസിപി തുടങ്ങിയ മൂന്ന് പ്രധാനകക്ഷികൾക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് ഗവർണർ രാഷ്ട്രപതി ഭരണത്തിനു റിപ്പോർട്ട് നൽകിയത്.