മഹാരാഷ്ട്രയിൽ, ഹിന്ദു സന്യാസിമാരെ ക്രൂരമായി തല്ലിക്കൊന്നു; കണ്ണടച്ച് മാധ്യമങ്ങൾ :

മഹാരാഷ്ട്രയിൽ, ഹിന്ദു സന്യാസിമാരെ ക്രൂരമായി തല്ലിക്കൊന്നു; കണ്ണടച്ച് മാധ്യമങ്ങൾ :

മഹാരാഷ്ട്രയിൽ, ഹിന്ദു സന്യാസിമാരെ ക്രൂരമായി തല്ലിക്കൊന്നു; കണ്ണടച്ച് മാധ്യമങ്ങൾ :

Sadhus Among 3 Killed By Mob In Maharashtra, BJP Seeks Probe:

മുംബൈ : മഹാരാഷ്ട്രയിൽ നിന്ന് 125 കി മി യോളംഅകലെയുള്ള പൽഘറിൽ ഹിന്ദു ബ്രാഹ്മണ സന്യാസിമാരെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തി. പാൽഖർ ജില്ലയിലെ ധാബാഡി-ഖൻവേൽ റോഡിൽ ഗഢ്ച്ചിൻചാലേ ഗ്രാമത്തിലാണ് കാറിലെത്തിയ രണ്ട് സന്യാസികൾ ഉൾപ്പെടെ മൂന്നുപേരെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. ജൂണ അഖാഡയിലെ സന്യാസിമാരായ സുശീൽ ഗിരി മഹാരാജ് (35), ചികനെ മഹാരാജ് കല്പവൃക്ഷ ഗിരി(70), ഡ്രൈവറായ നിലേഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. മോഷ്ടാക്കളാണെന്ന സംശയത്തിൽ വൻ ജനക്കൂട്ടം കാർ തടഞ്ഞുനിർത്തി ആക്രമണം നടത്തുകയായിരുന്നു.

കല്ലും വടിയുമുപയോഗിച്ചായിരുന്നു ആക്രമണം. വാൻ ഓടിച്ചയാൾ ഫോണിൽ വിളിച്ചതനുസരിച്ച് അർധരാത്രിയോടെ പോലീസ് സ്ഥലത്തെത്തി. എന്നാൽ, രോഷാകുലരായ ആൾക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല. പോലീസിനുനേരെയും അവർ കല്ലെറിഞ്ഞു. മർദനമേറ്റ മൂന്നുപേരെയും ഏറെനേരത്തെ ശ്രമത്തിനുശേഷം പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് 30 പേരെ കസ്റ്റഡിയിലെടുത്തതായി കാസാ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ആനന്ദ് റാവു കാലേ പറഞ്ഞു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്.സംഭവത്തിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.