തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസില്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
റിമാന്‍ഡ് റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റിന് കൈമാറും. പ്രധാന സാക്ഷിയായ യുവതിയുടെ രഹസ്യമൊഴി വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.
ദ്യക്‌സാക്ഷികളുടെയും, സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ശ്രീറാമാണ് കാര്‍ ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിതിനു ശേഷമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചത്. ശ്രീറാമിനും സുഹൃത്തിനുമെതിരെ പോലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്.
ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ ബഷീറിനെ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറുപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു