ന്യൂഡല്‍ഹി: ജെഎന്‍യുവിലെ പൈശാചിക മര്‍ദ്ദനങ്ങളിലും ചോരക്കളിയിലുമുള്ള ഇടത് അനുകൂല സംഘടനയിലെ വിദ്യാര്‍ഥികളുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ജെഎന്‍യുവിലെ സാമ്പത്തിക വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഇന്ദ്രാണി റോയി ചൗധരി തന്നെയാണ് അക്രമത്തിലെ ചില പ്രത്യേക വിദ്യാർത്ഥികളുടെ ഇടപെടല്‍ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റി അംഗങ്ങളെയും ഇടതുപക്ഷം അവഹേളിക്കുന്നതും അക്രമിക്കുന്നതും പ്രൊഫസര്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി എന്തും തടയുന്ന ഇടതുപക്ഷ യൂണിയന് രീതി, ഇടതുപക്ഷ വിദ്യാർത്ഥികളുടെ മോശം പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയ പോസ്റ്റാണ് ഇന്ദ്രാണി പങ്കുവച്ചിരുന്നത്. എന്നാല്‍, തെളിവുകള്‍ സഹിതം കാര്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെ നിരത്തിയതോടെ ഫ്രൊഫസര്‍ക്ക് നേരെയും ഇടത് സംഘടനകളുടെ ഭീഷണി ഉയര്‍ന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ,ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങള്‍ക്കും ഉത്തരമില്ല. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ വാടക 600 ല്‍ നിന്ന് 300 ആക്കി കുറച്ചപ്പോള്‍, എന്തുകൊണ്ടാണ് അത് ആഘോഷിക്കാതിരുന്നത്. അവരില്‍ ചിലര്‍ തങ്ങള്‍ക്ക് പൂര്‍ണ്ണമായ സ്വാതന്ത്ര്യം വേണമെന്ന്. ചിലര്‍ പറയുന്നത് ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കുറച്ച് അജണ്ടകളുണ്ട്. ഇവയെക്കുറിച്ചെല്ലാം സംശയമുണ്ട്, ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പ്രസ്ഥാനത്തില്‍ നിന്ന് പിന്മാറാന് ആഗ്രഹിക്കുന്നുവെന്ന് രഹസ്യമായി പറയുന്നു. കാരണം ചില മറഞ്ഞിരിക്കുന്ന അജണ്ടകളും നിക്ഷിപ്ത താല്‍പ്പര്യങ്ങളും സംഘടനയ്ക്കുള്ളതായി അവര്‍ക്ക് തോന്നിയിട്ടുണ്ട്.
ജെഎന്‍യു വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മാധ്യമങ്ങള്‍ പാതി സത്യങ്ങള്‍ മാത്രമാണ് പുറത്ത് വിടുന്നത്. മുഖം മൂടിയെത്തിയ സംഘം സര്‍വകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തപ്പോള്‍ ഈ മാധ്യമങ്ങള്‍ എവിടെയായിരുന്നു… വിന്‍ഡോകള്‍ തകര്‍ന്നപ്പോള്‍, ജെഎന്‍യുവിലെ സെന്‍ട്രല്‍ സെര്‍വര്‍ നശിപ്പിക്കപ്പെട്ടപ്പോള്‍, ലക്ഷക്കണക്കിന് രൂപ വില വരുന്ന ഒപ്റ്റിക് ഫൈബര്‍ വയറുകള്‍ വെട്ടി നശിപ്പിച്ചപ്പോള്‍ ഈ മാധ്യമങ്ങള്‍ എവിടെയായിരുന്നു, ഫ്രൊഫസര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.courtesy…east coast daily: