മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ വിധി ഇന്ന്:
മോദി കുടുംബപ്പേര് പരാമര്‍ശത്തെ തുടര്‍ന്നെടുത്ത മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. നേരത്തെ, കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നിഷേധിച്ച കോടതി അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ശിക്ഷ കോടതി സ്റ്റേ ചെയ്താല്‍ അദ്ദേഹത്തിന്റെ അയോഗ്യത റദ്ദാക്കിയേക്കും. സസ്പെന്ഷന് സ്റ്റേ ചെയ്തില്ലെങ്കില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഉയര്‍ന്ന ബെഞ്ചില്‍ അപ്പീല്‍ നല്കാന് രാഹുല്‍ ഗാന്ധിക്ക് അവസരമുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയിട്ടുണ്ട്.
‘എല്ലാ കള്ളന്മാര്ക്കും മോദി എന്ന് പൊതുവായി പേര് വന്നത് എങ്ങനെ എങ്ങനെ?’ എന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരമായത്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്.News desk kaladwani news. 9037259950.