മാനഷ്ടകേസ്, രാഹുൽ അയോഗ്യനും കുറ്റക്കാരനും; സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നയാൾ;ഗുജറാത്ത് ഹൈക്കോടതി:
അഹമ്മദാബാദ്; ജാതി അധിക്ഷേപ കേസിൽ രാഹുൽ ഗാന്ധിയ്ക്ക് തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി.രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി. പത്തോളം കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിലുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു. ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ രാഹുലിന്റെ അയോഗ്യത തുടരും.മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതിയാണ് പരമാവധി ശിക്ഷയായ രണ്ട് വര്ഷം തടവ് വിധിച്ചത്.ഇതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.
വിധിയിൽ അതിശയമില്ലെന്നും ഇതേ പ്രതിക്ഷിച്ചുള്ളുവെന്നും ഗുജറാത്തിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നുമാണ് ഇതേസംബന്ധിച്ച് AICC ജനറൽ സെക്രട്ടറി ആയ കെ സി വേണുഗോപാൽ പ്രതികരിച്ചത് .എന്നാൽ, രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം മാനനഷ്ടക്കേസുകളെടുത്താൽ രാഹുൽ ഒരു Habitual Offender ആണെന്നാണ് ബി ജെ പി സീനിയർ വക്താവായ രവി ശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടിയത്.അതെന്തായാലും.. ഒരു മൈക്ക് കയ്യിൽ കിട്ടിയാൽ രാജ്യത്തിന്റെ പ്രധാന മന്ത്രിയെയും രാജ്യത്തെ തന്നെയും അധിക്ഷേപിക്കുന്ന കാര്യങ്ങളെ രാഹുൽ പറയാറുള്ളൂ. അതെല്ലാം യഥേഷ്ട്ടം മാനനഷ്ടത്തിലും വിവാദങ്ങളിലും ആയിട്ടുമുണ്ട്.
കുറ്റം ചെയ്യും..പക്ഷെ ശിക്ഷിക്കപ്പെടരുത്..എന്ന് പറയുന്നതിലെന്ത് ന്യായം എന്നാണു പൊതുസമൂഹം ഇപ്പോൾ ചോദിക്കുന്നത്.മോദി കള്ളനാണ് എന്നിങ്ങനെ എത്രയോ ഹീനമായ അധിക്ഷേപങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയിട്ടുള്ളത് .സമാനമായ മറ്റൊരു കേസിൽ രാഹുൽ സുപ്രീം കോടതിയിൽ തന്നെ മാപ്പേ മാപ്പ് പറഞ്ഞിട്ടു ള്ളതുമാണ്.news desk kaladwani news ..9037259950.