മാപ്പിള ലഹളയെ വര്‍ഗീയ കലാപമെന്ന് ആദ്യമായി പറഞ്ഞത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍’; തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍:
മാപ്പിള ലഹള ഒരു വര്‍ഗീയ കലാപമായിരുന്നുവെന്ന് ആദ്യം പറഞ്ഞത് ഇന്ദിരാ ഗാന്ധി സര്‍ക്കാരാണെന്നും അതുകൊണ്ടു തന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടുന്ന തെളിവുകള്‍ സഹിതം നിരത്തി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍. രേഖകളടക്കം ഫേസ്ബുക്കിൽ പങ്കുവെച്ച് ശ്രീജിത്ത് വ്യക്തമാക്കി…
മാപ്പിളലഹളയെ വെള്ളപൂശുന്ന കേരളത്തിലെ കോൺഗ്രസുകാർ ഇത്രയെങ്കിലും അറിയണം.
മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിച്ച് അതിൽ പങ്കെടുത്തവർക്ക് കേന്ദ്രസർക്കാർ പെൻഷൻ നൽകണമെന്ന് 1973 ഓഗസ്റ്റിൽ സി കെ ചന്ദ്രപ്പൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. എന്നാൽ അത് സാധ്യമല്ലെന്ന് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ഉമാശങ്കർ ദീക്ഷിത് മറുപടി പറഞ്ഞു.
സംവാദത്തിന്റെ രേഖകൾ നിങ്ങൾക്കും പരിശോധിക്കാം. പാർലമെന്റ് സൈറ്റിലെ രേഖയുടെ ലിങ്ക് ചുവടെ. ജേർണൽ ഓഫ് പാർലമെന്ററി ഇൻഫർമേഷൻ വോള്യം 19, നമ്പർ 4. പേജ് 1074. പ്രസിദ്ധീകരിച്ചത് ഒക്ടോബർ 1973ൽ.
ഇതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നു: “സ്വാതന്ത്ര്യസമര സേനാനികളായി ആൾക്കാരെ പരിഗണിക്കാനുള്ള ഒരേയൊരു അടിസ്ഥാനതത്വം വിദേശഭരണത്തിൽ നിന്നുള്ള ഭാരതത്തിന്റെ മോചനത്തിനായി അവർ പരിശ്രമിച്ചോ എന്നതു മാത്രമാണ്. മാപ്പിള കലാപത്തിന്റെ ചരിത്രം കേന്ദ്രസർക്കാർ പരിശോധിച്ചു. മഹാത്മാഗാന്ധിയുടെ പ്രസ്താവനകൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമേയങ്ങൾ, രേഖപ്പെടുത്തപ്പെട്ട പ്രസ്താവനകൾ, [രമേഷ് ചന്ദ്ര] മജുംദാർ ആദിയായ പ്രസിദ്ധ ചരിത്രകാരന്മാരുടെ ഗവേഷണം എന്നിവയും പരിശോധിച്ചു. അനിഷേധ്യമായ ഈ തെളിവുകളെല്ലാം മാപ്പിള കലാപത്തെ സ്വാതന്ത്ര്യസമരമായി പരിഗണിക്കണമെന്ന താല്പര്യത്തിനു വിരുദ്ധമാണ്. അടിസ്ഥാനപരമായും വസ്തുതാപരമായും അതൊരു വർഗീയ കലാപം ആയിരുന്നു.”
ചുരുക്കിപ്പറഞ്ഞാൽ, മാപ്പിളലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാൻ കഴിയില്ലെന്നും അതൊരു വർഗീയ കലാപമായിരുന്നുവെന്നും ആദ്യം പറഞ്ഞ സർക്കാർ ഇപ്പോഴത്തേതല്ല; ഇന്ദിരാ ഗാന്ധിയുടേതാണ്, കോൺഗ്രസിന്റേതാണ്. അത് വെളുപ്പിച്ചെടുക്കാൻ എക്സ്റ്റീരിയർ പെയിന്റ് എത്ര കോട്ട് അടിച്ചിട്ടും കാര്യമില്ല.