പാലക്കാട്: ഓണവിപണി ലക്ഷ്യമിട്ടു ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മായം കലർന്ന പാലിന്റെ കുത്തൊഴുക്ക് വർധിച്ചിരിക്കുന്നെന്ന പരാതി ശക്തമാകുന്നു..പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ പിടികൂടിയ 12000 ലിറ്റർ പാൽ ഇതിന്റെ വ്യാപ്തി ചൂണ്ടിക്കാട്ടുന്നു..കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ അടങ്ങിയ പാലാണ് പിടികൂടിയത് എന്നാണ് റിപ്പോർട്ട്..ഓണക്കാലമായതോടെ കേരളത്തിലുണ്ടായിരിക്കുന്ന പാൽക്ഷാമം മുതലെടുത്താണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് രാസപദാര്ഥങ്ങളടങ്ങിയ പാലിന്റെ ആസൂത്രിതമായ കുത്തൊഴുക്കുണ്ടായിരിക്കുന്നതു…
മായം കലർന്ന പാലിന്റെ കുത്തൊഴുക്ക്; പരിശോധന കർശ്ശനമാക്കണമെന്നു ആവശ്യം
