മിണ്ടരുത്!‘ ; ചോദ്യം ചോദിച്ച ഏഷ്യാനെറ്റ് ന്യൂസിനെ ആട്ടി വിട്ട് മമത (വീഡിയോ കാണാം):
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഉയർത്തുന്ന ശക്തമായ രാഷ്ട്രീയ മത്സരത്തിൽ നിയന്ത്രണം നഷ്ടമായി മുഖ്യമന്ത്രി മമത ബാനർജി. വീൽ ചെയറിൽ ഇരുന്ന് പ്രവർത്തകരോട് സംവദിക്കവെ ചോദ്യവുമായെത്തിയ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകനെ തല്ലാൻ കൈയ്യോങ്ങുന്ന മമതയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
പ്രവർത്തകരോട് സംസാരിക്കുന്ന മമതയോട് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ എന്തോ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാൽ അതിന് മറുപടി പറയാതെ, പ്രകോപിതയായ മമത മാധ്യമ പ്രവർത്തകനെ അടിക്കാൻ കൈയ്യോങ്ങുന്നതും മൈക്ക് തട്ടി മാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. (വീഡിയോ ലിങ്ക് ചുവടെ)
https://mobile.twitter.com/vijaygajera/status/1377611987262275585?s=19&fbclid=IwAR2Gwlx3sErgWSM5Gsahu-THpjtnWqKvDqsI-vHfxqvKB0wJ0vSRguhh8uw
വിജയ് പട്ടേൽ എന്നയാൾ ട്വിറ്ററിൽ പങ്കു വെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങൾ എടെടുത്തിരിക്കുകയാണ്. ഇങ്ങനെയാണ് ഇവർ പൊതുവേദികളിൽ പെരുമാറുന്നത്. അവർ തല്ലാൻ ശ്രമിക്കുകയാണ്. പൊതു വേദിയിൽ ഇങ്ങനെയാണെങ്കിൽ ഇവർ സ്വകാര്യ ജീവിതത്തിൽ എത്ര മാത്രം അപകടകാരിയായിരിക്കും. ബംഗാളിൽ ഓരോ ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിലും ഇവരുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിരിക്കില്ലേ എന്നും വീഡിയോ പങ്ക് വെച്ചയാൾ ചോദിക്കുന്നുണ്ട്.Courtesy..Brave india news