കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിനു . കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. 10 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിനു മേല്‍പ്പാലത്തിനു താഴെയുള്ള വഴിയിലൂടെ യൂ ടേണ്‍ എടുത്ത് ഇടതുവശത്തുള്ള റോഡിലേക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ വാഹനം മേല്‍പ്പാലത്തിനു മുകളിലൂടെ നേരെയാണ് പോയത്.
പിന്നീടാണ് വഴി തെറ്റിയ വിവരം പോലീസ് ഡ്രൈവര്‍മാര്‍ക്ക് മനസിലായത്. ഉടന്‍ വാഹനം തിരിച്ച് വീണ്ടും മേല്‍പ്പാലത്തിലൂടെ എത്തിയശേഷമാണ് ഇടതുവശത്തുള്ള റോഡിലേക്ക് പ്രവേശിച്ചത്. സംഭവത്തേ തുടര്‍ന്ന് സിറ്റി ട്രാഫിക് എസ്‌ഐ ഗണേശന്‍, ഡ്രൈവര്‍ ബൈജു, സത്യനേശന്‍ എന്നിവരേയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ മാസം 9-ന് സമാനമായി കോഴിക്കോട് സി.എച്ച് മേല്‍പ്പാലത്തില്‍ വെച്ചും മുഖ്യമന്ത്രിയുടെ വാഹനത്തിനു വഴി തെറ്റിയിരുന്നു. അന്ന് സിറ്റി ട്രാഫിക്കിലെ ഒരു എസ്‌ഐക്കും ട്രാഫിക് ഡ്രൈവര്‍ക്കുമെതിരെ നടപടിയുണ്ടായിരുന്നു