മുടിയും താടിയും ഡൈ ; വേഷം മാറികിളവനായെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍:
ന്യൂഡല്‍ഹി: മുടിയും താടിയും ഡൈ ചെയ്ത് വൃദ്ധന്റെ വേഷത്തിൽ എത്തിയ യുവാവ് ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിൽ. 24 കാരനായ യുവാവിനെ കാനഡയിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഗുരു സേവക് സിങ് ആണ് ടെർമിനൽ-3ൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
സുരക്ഷാ പരിശോധനയില്‍ രഷ്വിന്ദർ സിംഗ് സഹോത (67) എന്ന പേരിലുള്ള പാസ്പോർട്ട് ആയിരുന്നു ഇയാൾ ഹാജരാക്കിയിരുന്നത്. എന്നാൽ, പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായവുമായി പൊരുത്തക്കേട് തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ വിശദമായി പരിശോധിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ ആണ് ഇയാൾ മുടിയും താടിയും വെള്ള നിറമാക്കിയതാണെന്നും കണ്ണട ധരിച്ചിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനാണെന്നും മനസിലായത്.തുടര്‍ന്ന്, ഇയാളുടെ യഥാർത്ഥ പാസ്പോർട്ടിൻ്റെ ഫോട്ടോയും ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന്പോലീസ് അറിയിച്ചു.News Desk Kaladwani News..8921945001.