മുല്ലപ്പള്ളിയുടെ പരാമർശം,സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപമെന്ന് ചൂണ്ടിക്കാട്ടി മുല്ലപ്പള്ളിയ്‌ക്കെതിരെ വനിതാ കമ്മീഷൻ കേസ് എടുത്തു:
തിരുവനന്തപുരം : മുല്ലപ്പള്ളിയുടെ പരാമർശത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിഎന്നാണ് വനിതാ കമ്മീഷന്റെ നിഗമനം. ആദ്യം മുല്ലപ്പള്ളിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ രംഗത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് കമ്മീഷൻ സ്വമേധയാ കേസ് എടുത്തത്.
ബലാത്സംഗത്തിന് ഇരയായ സ്ത്രീകൾ മരിക്കണം, അല്ലെങ്കിൽ അത് ഉണ്ടാകാതെ നോക്കണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം. പരാമർശത്തിൽ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് ജോസഫൈൻ ആവശ്യപ്പെട്ടു.