മുല്ലപ്പെരിയാര്‍ കേസില്‍ നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി;നവംബര്‍ 11 വരെ ജലനിരപ്പ് 139. 5 അടിയായി നിലനിർത്തണം:
ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139. 5 അടിയായി ക്രമീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നവംബര്‍ 10 വരെ ഈ നില തുടരണമെന്നും കോടതി നിര്‍ദേശത്തിൽ പറയുന്നു. മേല്‍നോട്ട സമിതി തീരുമാനം അംഗീകരിച്ചാണ് സുപ്രീം കോടതി നിര്‍ദേശം. നവംബര്‍ 10ന് കേസ് വീണ്ടും പരിഗണിക്കും.
സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് തയ്യാറാക്കിയ റൂള്‍കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അഗീകരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്.നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ടാണ് ശാശ്വത പരിഹാരമെന്നും കേരളം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 138 കഴിഞ്ഞ ദിവസമുണ്ടായ അടി പിന്നിട്ടിരുന്നു.മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴയോടെയാണ് ജലനിരപ്പ് ഉയർന്നത്.