കൊൽക്കത്ത ; മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കാനായി ക്രിമിനൽ കേസ് പ്രതികളെ സംരക്ഷിക്കുന്ന നടപടി ഒഴിവാക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് 46 മതനേതാക്കള്‍ ഒപ്പിട്ട കത്ത്. എൻ ആർ എസ് മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്കെതിരെ ആക്രമണം നടത്തിയതും , സെൻ ഗുപ്തയെ ആക്രമിച്ചതും മുസ്ലീംങ്ങളാണ് , എന്നാൽ മുസ്ലീം പ്രീണനത്തിന്റെ പേരിൽ മമത ഈ കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് . ഇതേ തുടർന്നാണ് മുസ്ലീം നേതാക്കൾ തന്നെ മമതയ്ക്ക് കത്ത് എഴുതിയത് .‘ രണ്ട് കേസുകളിലും പ്രതികൾ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരായതിൽ ഞങ്ങൾക്ക് നാണക്കേടും ,ദു:ഖവുമുണ്ട് . ഈ കേസിലെന്നല്ല , മുസ്ലീംങ്ങള്‍ ഉള്‍പ്പെട്ട എല്ലാ കേസിലും പ്രതികളെ പിടികൂടണം. മുസ്ലീംങ്ങളെ പ്രീണിപ്പിക്കുന്നതിനായി പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം മമതാ ബാനര്‍ജി ഒഴിവാക്കണമെന്നും ‘ മതനേതാക്കള്‍ കത്തില്‍ പറഞ്ഞു.മമതാ ബാനര്‍ജി മുസ്ലീം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാനിന്നതാണ് പ്രധാന ആരോപണം