മുൻ കോൺഗ്രസ് എം എൽ എ ..വി റ്റി ബൽറാം ഉൾപ്പെടെ ആറു കോഗ്രസുകാർക്കെതിരെ പോലീസ് കേസ്സെടുത്തു:
പാലക്കാട് എംപി രമ്യാ ഹരിദാസ് ഒരു സംഘം പ്രവർത്തകരുമായി കോവിഡ് മാനദണ്ഡം നിലനിൽക്കെ കോവിഡ് മാനദണ്ഡം ലംഖിച്ച് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ഇരുന്നതിനെതിരെ ഉണ്ടായ വിമര്‍ശന ചോദ്യങ്ങളാണ് പോലീസ് നടപടിയിലേക്ക് നീങ്ങിയത്.മാത്രവുമല്ല ഒരു എം പി യുടെ സ്ഥാനത്തിന് യോജിച്ച രീതിയിലല്ല ഇതേക്കുറിച്ച് എം പി യുടെ പിന്നീടുള്ള പ്രതികരണങ്ങൾ ഉണ്ടായതും:
മുൻ എം എൽ എ ബൽറാമും സംഘവും സ്ഥലം എം പി രമ്യയുൾപ്പെടെ പാലക്കാടുള്ള ഒരു ഹോട്ടലിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും മാസ്കില്ലാതെയും ആഹാരം കഴിക്കാനിരിക്കുന്നതു കണ്ട ഒരു യുവാവും സുഹൃത്തും ഇതു ചോദ്യം ചെയ്തത് ഇഷ്ട്ടപ്പെടാഞ്ഞതിനെ തുടർന്ന് യുവാവിനെ നിഷ്കരുണം മര്‍ദിക്കുകയായിരുന്നെന്നാണ് ലഭ്യമാകുന്ന വീഡിയോ അടക്കമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോട്ടലിൽ ഇരുന്നുള്ള ഭക്ഷണം കഴിക്കൽ അനുവദനീയവുമായിരുന്നില്ല.അതെന്തായാലും വി റ്റി ബൽറാം ഉൾപ്പെടെ ആറു കോൺഗ്രസ് പ്രവർത്തകർക്കെതിരെ കസബാ പോലീസ് , യുവാവിന്റെ പരാതിയിന്മേൽ കേസ്സെടുത്തിരിക്കുകയാണ്.
എന്നാൽ ഈ സംഭവം സംഭവ ബഹുലമാകുന്നതു മറ്റൊരു പ്രധാന നാടകം കളിക്കലിലൂടെയാണ്. അതെന്തെന്നാൽ യുവാവ് ചോദ്യം ചെയ്തത് ഇഷ്പ്പെടാഞ്ഞ എം പി ചെയ്തതാകട്ടെ അവരുടെ സ്ഥാനത്തിന് തന്നെ ചേരാത്ത പ്രവൃത്തി എന്നത് ഇന്നലെ ജനങ്ങൾ കണ്ടതുമാണ്. അവരെ ഈ യുവാവ് കൈയിൽ കയറി പിടിച്ചു എന്ന ആരോപണമാണ് അവർ ഉയർത്തിയത്. സ്ത്രീ സുരക്ഷാ ഉറപ്പാക്കാൻ സർക്കാർ കൊണ്ട് വന്ന ഒരു നിയമത്തെ ഒരു എം പി തന്നെ അവഹേളിക്കാൻ തുടങ്ങിയാൽ പിന്നെ ഏതൊരാൾക്കിവിടെ നീതി ലഭിക്കും. ഇന്നലെ അഥവാ എങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെകിൽ ഇന്നലെ എന്താകുമായിരുന്നു ആ യുവാവിന്റെ അവസ്ഥ. ഈ സംഘം ആ യുവാവിനെ ജീവനോടെ വച്ചേക്കുമായിരുന്നോ..കോവിഡ് മാനദണ്ഡങ്ങൾ ലംഖിച്ചതു ചോദ്യം ചെയ്തതിന്റെ പേരിൽ തന്നെ ആ യുവാവിന് ആവോളം മർദനമേറ്റു. ചുരുക്കത്തിൽ ഒരു മാധ്യമമെന്ന നിലയിൽ… സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള നിയമം മറ്റുള്ളവരെ കശാപ്പു ചെയ്യാനായുള്ള ഉപാധിയാക്കുന്നതാണ്
തടയപ്പെടേണ്ടത്.