മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ്; നാളെ…പ്രതീക്ഷിക്കുന്നത് നിർണായക പ്രഖ്യാപനങ്ങൾ:
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രം. സമ്പൂർണ ബജറ്റ് ആയതുകൊണ്ട് നിർണായക പ്രഖ്യാപനങ്ങൾ ആയിരിക്കും ഉണ്ടാകുക. നികുതിയിളവുൾപ്പെടെ സാധാരണക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്ന പ്രഖ്യാപനങ്ങളുടെ പ്രതീക്ഷയിലാണ് ജനങ്ങൾ.
അടുത്ത് അഞ്ച് വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടിയുള്ള ബജറ്റ് ആകും നാളെ പ്രഖ്യാപിക്കുക എന്നാണ് പ്രധാനമന്ത്രി പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പറഞ്ഞത്. ഇത് ഭാരതത്തിന്റെ അമൃതകാലത്തിന് വേണ്ടിയുള്ളതാണെന്നും വികസിത ഭാരതത്തിന്റെ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് കൊണ്ടും ആശാവഹവും ജനോപകാരപ്രദവുമായ ഒരു ബജറ്റായിരുക്കുമെന്നതിൽ തർക്കമില്ല.News Desk Kaladwani News.8921945001.