മോദിക്ക് ചൈനയിലും ആരാധകര്‍..! സ്വന്തം നേതാക്കന്മാരേക്കാൾ പ്രിയം നരേന്ദ്രമോദിയെ സർവ്വേ റിപ്പോർട്ട് പുറത്ത് വിട്ട് ചൈനീസ് മുഖപത്രം:
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശത്രുരാജ്യമായ ചൈനയിലും ആരാധകര്‍. ഇന്ത്യ-ചൈന സംഘര്‍ഷം നടന്നിട്ട് മൂന്നുമാസം കഴിയുന്ന ഈ സമയത്ത് ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് .. ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരം ചൈനയിലെ ജനങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
സര്‍വ്വേ നടത്തിയതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്ന കാര്യം ഒട്ടുമിക്ക ചൈനക്കാര്‍ക്കും സ്വന്തം നേതാക്കളേക്കാളും പ്രിയം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ സര്ക്കാരിനെയുമാണെന്നാണ്.
സര്‍വ്വേ നടത്തിയപ്പോള്‍ 50 ശതമാനം ചൈനീസ് പൗരന്മാര് സ്വന്തം സര്‍ക്കാരിനെ അനുകൂലിച്ചപ്പോള്‍ ബാക്കിയുള്ള 50 ശതമാനം ജനങ്ങളുടേയും പിന്തുണ ലഭിച്ചിരിക്കുന്നത് മറ്റാര്‍ക്കുമല്ല നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ്. കൂടാതെ 70 ശതമാനം പേരുടെ ചിന്ത ഇന്ത്യയില്‍ ചൈന വിരുദ്ധ വികാരം വളരെ ശക്തമാണെന്നാണ് .എന്നാല്‍ 30 ശതമാനം പേര് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വൈകാതെതന്നെ മെച്ചപ്പെട്ടേക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഒരു 9 ശതമാനം പേര് പറയുന്നത് നല്ല രീതിയില്‍ ബന്ധം മെച്ചപ്പെട്ടാലും അധിക നാള് അത് തുടരില്ലെന്നാണ് .
ഇതിനിടയില്‍ ഇന്ത്യയില്‍ ശക്തമായ ചൈന വിരുദ്ധ വികാരം ഉയര്‍ന്നപ്പോള്‍ ചൈനയിലെ ടെക് ഭീമനായ Huawei ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്ഷിക്കുന്നന്നതിനായി ഇവിടുത്തെ പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും വലിയ രീതിയില്‍ പരസ്യം നല്‍കിയിരുന്നു എന്ന് മാത്രമല്ല ഇന്ത്യയുമായുള്ള ബന്ധം ദൃഢമാണെന്നും കൂട്ടിച്ചെർത്തിരുന്നതായാണ് ലഭ്യമാകുന്ന സൂചനകൾ.