മോദിയുടെ അമേരിക്കൻ സന്ദർശനം ചരിത്ര വിജയം; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യുഎസ് വിദഗ്ധർ:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ വാനോളം പുകഴ്ത്തി ഉന്നത യു എസ് വിദഗ്ധർ:
‘മോദിയുടെ സന്ദർശനം അമേരിക്കയിൽ ഒരു മായാജാലം തന്നെ തീർത്തു’ എന്നാണ് അവർ വിശേഷിപ്പിച്ചത്.ഇതൊരു വിജയകരമായ കൂടിക്കാഴ്ചയായിരുന്നു. ട്രംപ് രണ്ടിന്റെ തുടക്കത്തിൽ തന്നെ ഈ കൂടിക്കാഴ്ച്ച നടന്നിരിക്കുന്നു. അമേരിക്കയ്ക്ക് ഇന്ത്യ എത്രമാത്രം പ്രധാനമാണെന്നതാണ് ഈ കൂടിക്കാ്െച്ച വ്യക്തമാക്കുന്നത്. നേതാക്കൾ പരസ്പരം പുലർത്തുന്ന ഊഷ്മളമായ സൗഹൃദവും പരസ്പര ആരാധനയും എടുത്തുകാണിക്കുന്നതായിരുന്നു സംയുക്ത വാർത്താ സമ്മേളനത്തിൽ ദൃശ്യമായത്.ഫ്രാൻസിൽ നടന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദി അമേരിക്കയിൽ എത്തിയത്.അമേരിക്ക സന്ദർശിക്കുന്ന ഒരു രാഷ്ട്ര തലവനും
ലഭിക്കാത്ത മാധ്യമശ്രദ്ധയും പരിഗണനയുമാണ് മോദിക്ക് ലഭിച്ചത്. മോദിയുമായി വിലപേശൽ സാധ്യമല്ലെന്ന ട്രംപിന്റെ പ്രസ്താവന ഭാരതത്തിനുള്ള അംഗീകാരം കൂടിയാണ്.
പ്രതിരോധ ഉപകരണങ്ങൾ മുതൽ വ്യാപാരം വരെയുള്ള വിശാലമായ കരാറുകൾ വഴിയുള്ള യുഎസ്-ഇന്ത്യ ബന്ധം ട്രംപ് 2.0 ന്റെ വളരെ മികച്ച തുടക്കമായിരുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണ്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന്റെ ആദ്യ മാസത്തിനുള്ളിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, യുഎസിന്റെ മികച്ച പങ്കാളിയാണ് ഇന്ത്യ എന്ന ഉറപ്പ് നൽകുന്നതായിരുന്നുവെന്നും അതിൽ അദ്ദേഹം വിജയിച്ചതായും പ്രതിരോധ നയങ്ങളിൽ വിദഗ്ദ്ധനായ ടെല്ലിസ് പറഞ്ഞു.ഇരുവരുടെയും വാർത്താ സമ്മേനത്തിൽ നിന്നും വ്യക്തമായതെന്തെന്നാൽ, യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ദേശിച്ചിരുന്നതെന്താണോ അതിൽ അദ്ദേഹം അത്ഭുത വിജയം കൈവരിച്ചുവെന്നതാണ്’.
പ്രസിഡന്റ് ട്രംപിന്റെ പുതിയ ഭരണസംവിധാനം നിലവിൽ വന്ന് രണ്ടാഴ്ചയ്ക്കുശേഷം ഔദ്യോഗിക ക്ഷണമനുസരിച്ച് അമേരിക്ക സന്ദർശിക്കുന്ന പ്രമുഖ ലോക നേതാവാണ് നരേന്ദ്ര മോദി. പ്രസിഡന്റ് ട്രംപിന് പുറമെ യുഎസ് ഇന്റലിജൻസ് മേധാവിയും ഭാരത വംശജയുമായ തുളസി ഗബ്ബാഡ്, ടെസ്ല മേധാവിയും ട്രംപിന്റെ അടുപ്പക്കാരനുമായ ഇലോൺ മസ്ക്, പ്രമുഖ സംരംഭകൻ വിവേക് രാമസ്വാമി തുടങ്ങിയവരുമായും മോദി നടത്തിയ ചർച്ചകൾ വലിയ വാർത്താ പ്രാധാന്യം നേടി.ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഊഴത്തിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നു. രണ്ട് നേതാക്കളും തമ്മിലുള്ള ഊഷ്മളമായ ബന്ധം അന്നേ തുടങ്ങിയതാണ്. മോദി തന്റെ സുഹൃത്താണെന്ന് അന്നു പറഞ്ഞ ട്രംപ് ഈ സന്ദർശന വേളയിലും അത് ആവർത്തിക്കുകയുണ്ടായി.www.kaladwaninews.com, 821945001