മോദി രാഷ്ട്ര തന്ത്രജ്ഞൻ; കോൺഗ്രസിനെയും രാഹുൽ ഗണ്ടിയേയും ഞെട്ടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്:
ന്യൂ ദല്‍ഹി: പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനേക്കാള്‍ ഉദാരമനസ്കനായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത് . പല വിഷയങ്ങളിലും താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർത്തിരുന്നുവെങ്കിലും തന്നോട് വളരെ ഊഷ്മളമായാണ് അദ്ദേഹം പെരുമാറിയിട്ടുള്ളതെന്നു കോൺഗ്രസ്സിലെ മുതിർന്ന നേതാവായ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടുമ്പോൾ തല കുമ്പിടേണ്ടിവരുന്നത് കള്ളങ്ങളുടെ കലാകാരനായ രാഹുൽ ഗണ്ടിയും കോൺഗ്രസുമാണ് .ഇന്ത്യയെ ലോകം ഇത്രയേറെ അംഗീകരിക്കപ്പെട്ടത് നരേന്ദ്രമോദിയിലൂടെ ആണെന്ന് തുറന്നു പറയാനും ആസാദിന് മടിയുണ്ടായില്ല.
എന്നാൽ ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ മന്ത്രിയായിരുന്ന തന്നെ കോണ്‍ഗ്രസ് ഒടുവില്‍ അപമാനിച്ചുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.എൻ ഡി ടി വി യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.news desk kaladwani news.. for news Whatsapp on 9037259950.