യഥാര്‍ത്ഥ ഭീകരരുടെ പേരുകള്പരാമർശിക്കാതെ പാകിസ്ഥാൻ; മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ:
മുംബൈ: മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്പാകിസ്ഥാനിൽ തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ആക്രമണത്തിന് ഉത്തരവാദികളായ യഥാര്‍ത്ഥ ഭീകരരുടെ പേരുകള്‍ പാകിസ്താന് മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് ഇന്ത്യ ആരോപിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
മുൻകൂട്ടി തയാറാക്കിയ ഭീകരാക്രമണത്തിലെ ഭീകരരുടെ പട്ടിക കഴിഞ്ഞ ദിവസം ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പുറത്തുവിട്ടിരുന്നു. മുംബൈ ഭീകരാക്രമണം നടത്തിയവരില്‍ 11 പേരുടെ വിവരങ്ങളാണ് എഫ്ഐഎയുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 19 ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികളുടെ പേരുകള്‍ പാകിസ്താന് ഒഴിവാക്കിയെന്നും ഇന്ത്യ ആരോപിച്ചു.
എന്നാൽ പട്ടികയില്‍ കൊടും ഭീകരനായ ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം എന്നിവരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുമില്ല.photo courtesy .Republic tv