യുദ്ധം ഒന്നിനും പരിഹാരമല്ല,ഞാൻ വീണ്ടും ആവർത്തിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

യുദ്ധം ഒന്നിനും പരിഹാരമല്ല,ഞാൻ വീണ്ടും ആവർത്തിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

യുദ്ധം ഒന്നിനും പരിഹാരമല്ല,ഞാൻ വീണ്ടും ആവർത്തിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി:

ബാലി: യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ലോക രാജ്യങ്ങളെ വീണ്ടും ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.യുക്രെയ്‌നിൽ വെടിനിർത്തൽ നടപ്പിലാക്കി നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തണമെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ,രണ്ടാം ലോകമഹായുദ്ധം ലോകത്ത് നാശം വിതച്ചു. അതിന് ശേഷം അന്നത്തെ നേതാക്കൾ സമാധാനത്തിന്റെ പാത സ്വീകരിക്കാൻ തീവ്രശ്രമം നടത്തി.

അയ്യപ്പ ഭക്തിയുടെ നിറവിൽ ആദരവോടെ സഖാവ് ജി സുധാകരൻ :

ഇനി നമ്മുടെ ഊഴമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.കൊറോണയ്‌ക്ക് ശേഷം പുതിയ ലോകം സൃഷ്ടിക്കാനുള്ള ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും ഐക്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ എല്ലാവരും ഒരുപോലെ ദൃഢനിശ്ചയം കാണിക്കണം. ബുദ്ധന്റെയും ഗാന്ധിയുടെയും പുണ്യഭൂമിയായ
ഭാരതത്തിൽ ജി-20 യോഗം ചേരുമ്പോൾ, ലോകത്തിന് ശക്തമായ സമാധാന സന്ദേശം നൽകാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തുNews desk Kaladwani news.