ജയ്പൂര്‍: രാജസ്ഥാനില്‍ തുടര്‍ച്ചയായി കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവത്തില്‍ രാജസ്ഥാന് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് ഫെബ്രുവരി 10 ന് പരിഗണിക്കും.
രാജസ്ഥാനിലെ ജെ കെ ലോണ്‍ ആശുപത്രിയില്‍ മാത്രം മരിച്ച കുട്ടികളുടെ എണ്ണം 110 ആയി ഉയര്‍ന്നു. ശനിയാഴ്ച മുന്ന് കുഞ്ഞുങ്ങളുടെ മരണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് ഇത്രയുമധികം കുഞ്ഞുങ്ങള്‍ ഇവിടെ മരണപ്പെടുന്നത്.
ഡല്‍ഹി എയിംസില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട കേന്ദ്ര സംഘം ശനിയാഴ്ച ജെ കെ ലോണ്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ശരീരത്തിലെ താപനില അപകടകരമായി താഴ്ന്നാണ് കുട്ടികളേറെയും മരിച്ചത് എന്നാണ് രാജസ്ഥാന് സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ കണ്ടെത്തല്‍. കൊടും തണുപ്പില്‍ തുടര്‍ച്ചയായി കുട്ടികള്‍ മരിച്ച് കൊണ്ടിരിക്കുമ്പോഴും അടിയന്തര സാഹചര്യങ്ങള്‍ ഒരുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
കോട്ട സര്‍ക്കാര്‍ ആശുപത്രിക്ക് പുറമെ ബുണ്ടിയിലെ ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസം മാത്രം മരിച്ചത് 10 കുട്ടികളാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കുട്ടികള്‍ മരണപ്പെടുന്ന സംഭവത്തില്‍ രാജസ്ഥാന് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വലിയ കാര്യങ്ങള്‍ പറയുന്ന കോണ്‍ഗ്രസ്സ് സ്വന്തം സംസ്ഥാനത്ത് ഇപ്പോഴും മരണങ്ങളുടെ കണക്കെടുപ്പിലാണെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.courtesy …Janam: