രാജസ്ഥാൻ കോൺഗ്രസ്സിൽ ഉരുൾപൊട്ടൽ:

രാജസ്ഥാൻ കോൺഗ്രസ്സിൽ ഉരുൾപൊട്ടൽ:

രാജസ്ഥാൻ കോൺഗ്രസ്സിൽ ഉരുൾപൊട്ടൽ:

ജയ്പുർ :രാജസ്ഥാനിൽ കോൺഗ്രസ്സിന് വൻ തിരിച്ചടി.നിയമസഭ തെരഞ്ഞെടുപ്പ് ചൂട് കൂടുന്നതിനിടെ കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരും ജയ്പുർ മുൻ മേയറും ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകരുടെ വലിയൊരു സംഘം ബിജെപിയിൽ ചേർന്നു. ഇത് പാർട്ടിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ അടുത്തയാളായി കണക്കാക്കപ്പെടുന്ന മുൻ മേയർ കൂടിയായ ശ്രീമതി ഖണ്ഡേൽവാൾ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയ്പൂരിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസ് നേതാക്കളോടൊപ്പം തന്നെ ആം ആദ്മി പാർട്ടി നേതാക്കളായ ജയ്പാൽ സിങ് മണ്ടോട്ട, ധർമേന്ദ്ര സിങ് റാത്തോഡ്, സോമേന്ദ്ര സിങ് ചൗഹാൻ എന്നിവരും ശനിയാഴ്ച ബിജെപിയിൽ ചേർന്നു.മുൻ ഇന്ത്യൻ പോലീസ് സർവീസ് ഓഫീസർമാരായ കേസർ സിംഗ് ഷെഖാവത്ത്, ഭീം സിംഗ് ബിക്ക എന്നിവരും ശനിയാഴ്ച നടന്ന ചടങ്ങിൽ ബിജെപിയിൽ അംഗത്വം എടുത്തു. രാജസ്ഥാൻ ഹെറിറ്റേജ് പ്രൊട്ടക്ഷൻ ആൻഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ വൈസ് ചെയർമാൻ സൻവർമൽ മഹാരിയ, ലക്ഷ്മൺഗഡിൽ നിന്നുള്ള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിതേന്ദ്ര സിംഗ്, ജോധ്പൂരിലെ ജയ് നരേൻ വ്യാസ് സർവകലാശാലയിലെ മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് രവീന്ദ്ര സിംഗ് ഭാട്ടി, ഹരി സിംഗ് സഹാറൻ എന്നിവരാണ് ഭരണകക്ഷിയായ കോൺഗ്രസ് വിട്ട ശേഷം ബിജെപിയിൽ ചേർന്ന മറ്റു നേതാക്കൾ.

കോൺഗ്രസ്സ് ഇന്ന് ദേശവിരുദ്ധരുടെ പാർട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കള്ളങ്ങൾ പറയാൻ മാത്രം വായ് തുറക്കുന്ന നേതാക്കളായി രാഹുലും പ്രിയങ്കയും അധപ്പതിച്ചിരിക്കുന്നു.News Desk Kaladwani NEWS. 9037259950.