ന്യൂഡൽഹി : രാജീവ് ഗാന്ധി ഐ എൻ എസ് വിരാട് യുദ്ധകപ്പൽ അവധിക്കാലം ആഘോഷിക്കാൻ ഉപയോഗിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ശരി വച്ച് മുൻ കമാൻഡർ വി കെ ജയ്റ്റ്ലി .
നെഹ്രു കുടുംബം ലക്ഷദ്വീപിൽ അവധി ആഘോഷിക്കാൻ പോയത് ഐ എൻ എസ് വിരാടിലായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാജീവിനും , കുടുംബത്തിനുമായി അഡ്മിറൽ കാബിനിൽ ഒരു റൂം റീഡ് ചെയ്തിരുന്നു . താനതിനു സാക്ഷിയാണ് .ഐ എൻ എസ് വിരാട് അവധിക്കാല ആവശ്യങ്ങൾക്കായി നെഹ്രു കുടുംബം ഉപയോഗിച്ചത് ഒരു ചെറിയ കാര്യമല്ല .വൈസ് അഡ്മിറൽ വിനോദ് പാസ്രിച്ച ആയിരുന്നു ഞങ്ങളുടെ കമാൻഡർ ഓഫീസർ . രാജീവ് ഗാന്ധി വ്യോമസേനയെ ദുരുപയോഗം ചെയ്തെന്നും വികെ ജയ്റ്റ്ലി ട്വിറ്ററിൽ വ്യക്തമാക്കി .