രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നിയമലംഘനങ്ങള്‍; അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം:
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷനും ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റും നടത്തിയ നിയമ ലംഘനങ്ങള്‍ അന്വേഷിക്കാനായി പ്രത്യേക സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കൂട്ടരുടെ നിയമ ലംഘനങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷനെ കുറിച്ച് നിരവധി ആരോപണങ്ങളാണ് അടുത്തിടെ ഉയര്‍ന്നു വന്നത്. 2006 ല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് സര്‍ക്കാര്‍ 10 ലക്ഷം രൂപ സംഭാവന നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, ആദായ നികുതി നിയമം, ഫോറിന് കോണ്ട്രിബ്യൂഷന് (റെഗുലേഷന്) ആക്ട് എന്നീ നിയമ വ്യവസ്ഥകള്‍ പ്രകാരമാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെയുള്ള അന്വേഷണം നടത്തുക. ട്രസ്റ്റിനെതിരെ ഉയര്‍ന്ന കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നിക്ഷേപം സ്വീകരിക്കല്‍ എന്നീ ആരോപണങ്ങളെ കുറിച്ച് പ്രത്യേക സമിതി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.