ന്യൂഡല്‍ഹി : ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തെ കുറിച്ച് അനാവശ്യ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി പരത്തനാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ ബെര്ഹൈറ്റില് വെച്ചു നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ് ഒരു പൗരനെയും ഈ നിയമം ദോഷകരമായി ബാധിക്കില്ല. രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി പരത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയ താത്പര്യമാണ് ഇതിന് പിന്നില്‍. കോണ്‍ഗ്രസിന് ധൈര്യം ഉണ്ടെങ്കില്‍ പാകിസ്ഥാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരിച്ചു കൊണ്ടുവരുമെന്നും പരസ്യമായി പ്രഖ്യാപിക്കട്ടെ എന്നും ഇതിനായി താന്‍ വെല്ലുവിളിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിയമത്തെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിയമത്തിനെതിരെ നടക്കുന്ന ഗറില്ലാ യുദ്ധം അവസാനിപ്പിക്കണമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണ ഘടനയാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥം. യുവതല മുറയോട് ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനും താന്‍ അപേക്ഷിക്കുന്നു. ഞങ്ങള്‍ നിങ്ങളുടെ സ്വരങ്ങള്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ചില അര്‍ബന്‍ നക്സലുകളും ചില രാഷ്ട്രീയ പാര്‍ട്ടികളും തോളിലിരുന്ന് വെടിയുതിര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.courtesy:janam