രാജ്യത്തെ 9.75 കോടി കാര്‍ഷിക കുടുംബങ്ങൾക്ക് 19,500 കോടിരൂപ കൈമാറുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട വിതരണം നാളെ:
ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്തെ 9.75 കോടി കാര്‍ഷിക കുടുംങ്ങള്‍ക്ക് 19,500 കോടിരൂപയാണ് ഈ പദ്ധതി പ്രകാരം കൈമാറുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി. 2000 രൂപ വീതം മൂന്നുതവണയായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് കൈമാറുകയാണ് ചെയ്യുന്നത്.
പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഇതിനു മുമ്പിലത്തെ അതായത് എട്ടാംഘട്ട ധനസഹായ വിതരണം മേയ് 14-ന് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിർവഹിച്ചിരുന്നു.