രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധം,കൊലപാതകം; തബ്ലീഗ് ജമാഅത്തെ മേധാവിക്കെതിരെ കേസുമായി ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍:

ന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്തെ മേധാവി മൗലാനാ സാദിനെതിരെ പരാതി നല്‍കി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മേധാവി വസീം റ്വിസി. ഡൽഹി, നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷനിലാണ് റ്വിസി പരാതി നല്‍കിയത്.ഇതുവരെ രാജ്യത്ത് കുറഞ്ഞത് 11 കൊറോണ മരണങ്ങള്‍ക്കും 150 ലേറെ വൈറസ് വ്യാപന കേസുകള്‍ക്കും തബ്ലീഗ് ജമാഅത്തെ മതസമ്മേളനം കാരണമായി. ഈ സാഹചര്യത്തില്‍ മതസമ്മേളനം സംഘടിപ്പിച്ച തബ്ലീഗ് ജമാഅത്തെ മേധാവിക്കെതിരെ രാജ്യദ്രോഹകുറ്റം, രാജ്യത്തിനെതിരെ യുദ്ധം, കൊലപാതകം, കൊലപാതക ശ്രമം, എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്നാണ് റ്വിസി ആവശ്യപ്പെട്ടിരിക്കുന്നത് .

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യം ഒന്നടങ്കം ഒറ്റക്കെട്ടായി നിന്നപ്പോള്‍ ഇന്ത്യയുടെ ശ്രമങ്ങളെ പാടെ തകര്‍ക്കുന്ന സമീപനമായിരുന്നു മുസ്ലീം സമുദായത്തിലെ തബ്ലീബ് ജമാഅത്തിന്റെ സമ്മേളനമെന്ന് റ്വിസി പറഞ്ഞു. കൂടാതെ മതസമ്മേളനം നടന്ന ജമാഅത്തിന്റെ മര്‍ക്കസിനെ രാജ്യത്തിനെതിരെ തീവ്രവാദ യുദ്ധം നടത്തുന്നതിന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത സ്ഥലമെന്നാണ് പരാതിയില്‍ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വിശേഷിപ്പിച്ചത്.courtesy ..Janam