രാജ്യ തലസ്ഥാനത്ത് നാളെ തിരഞ്ഞെടുപ്പ് ; കനത്ത സുരക്ഷാ സന്നാഹത്തിൽ ദൽഹി:

രാജ്യ തലസ്ഥാനത്ത്  നാളെ തിരഞ്ഞെടുപ്പ്  ; കനത്ത സുരക്ഷാ സന്നാഹത്തിൽ ദൽഹി:

രാജ്യ തലസ്ഥാനത്ത് നാളെ തിരഞ്ഞെടുപ്പ് ; കനത്ത സുരക്ഷാ സന്നാഹത്തിൽ ദൽഹി:

 

ന്യൂഡൽഹി : രാജ്യ തലസ്ഥാനം നാളെ ബൂത്തിലേക്ക്. രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 1,46,92,136 വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്. ഇതിൽ 81 ലക്ഷത്തോളം പുരുഷ വോട്ടർമാരും 66 ലക്ഷം സ്ത്രീ വോട്ടർമാരുമാണുള്ളത്. ഫലം പ്രഖ്യാപനം 11 ന്.

ആകെ 13,750 പോളിംഗ് ബൂത്തുകൾ ഉള്ളതിൽ 545 വോട്ടിംഗ് കേന്ദ്രങ്ങൾ പ്രശ്‌നബാധിത കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുണ്ട് . അഞ്ച് പോളിംഗ് സ്റ്റേഷനുകളിലായി 40 ബൂത്തുകളുള്ള ഷഹീൻ ബാഗിൽ പ്രശ്‌ന ബാധിതമാകയാൽ പൊലീസിന് പുറമെ അർധ സൈനികരേയും ഇതിനോടകം വിന്യസിച്ചിട്ടുണ്ട്.

തലസ്ഥാന നഗരത്തിനപ്പുറം അയല്‍ സംസ്ഥാനങ്ങളുടേതടക്കം സുരക്ഷാ സംവിധാനത്തെ വിലയിരുത്തിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തിയുമായി ബന്ധപ്പെട്ട് 36 പ്രത്യേക മേഖലകളെയാണ് സുരക്ഷാ ദൃഷ്ടിയില്‍ പരിഗണിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിര്‍ദ്ദേശപ്രകാരം ഉത്തര്‍പ്രദേശ് പോലീസും ഡല്‍ഹി പോലീസും ചേര്‍ന്നുള്ള സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.