രാജ്‌കുമാരേറ്റത് മൃഗീയമർദനം ; മരണകാരണം ആന്തരിക മുറിവുകളെ തുടര്‍ന്നുണ്ടായ ന്യൂമോണിയ മൂലമെന്ന് …പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട്:

രാജ്‌കുമാരേറ്റത്  മൃഗീയമർദനം ;  മരണകാരണം ആന്തരിക മുറിവുകളെ തുടര്‍ന്നുണ്ടായ ന്യൂമോണിയ മൂലമെന്ന് …പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട്:

കോട്ടയം: പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന് മൃഗീയ മര്‍ദ്ദനം ഏറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരമായ ആന്തരിക മുറിവുകള്‍ ശരീരത്തിലേറ്റിരുന്നെന്നും ഇതിന് കാരണം ക്രൂരമായ മര്‍ദ്ദനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്കുമാറിന്റെ ദേഹത്താകെ ഏഴ് ചതവുകളും 22 പരിക്കുകളും ഉണ്ട്. തുടയിലും കാലിലും ചതവുകളും അടിയേറ്റ പാടുകളും ഉണ്ടായിരുന്നു. മരണകാരണം ആന്തരിക മുറവുകളെ തുടര്‍ന്നുണ്ടായ ന്യൂമോണിയ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും അരയ്ക്ക് താഴെയാണ് പരിക്കുകളുള്ളത്. പോലീസ് അവകാശപ്പെടുന്നത് പോലെ നാട്ടുകാര്‍ തല്ലിയതാണെങ്കില്‍ ദേഹമൊട്ടാകെ മുറിവുകള്‍ ഉണ്ടാകുമായിരുന്നു. രാജ്കുമാറിന്റെ ദേഹത്തുള്ള പരിക്കുകള്‍ സൂചിപ്പിക്കുന്നത് കസ്റ്റഡിയിലിക്കെത്തന്നെയാണ് മര്‍ദ്ദനമേറ്റതെന്നാണ്.