രാഷ്ട്രീയമില്ലാത്തവരിലും ആശയക്കുഴപ്പം.സ്വപ്നയുടെ ബാങ്ക്ലൂരിലേക്കുള്ള ആരുമറിയാതെയുള്ള മുങ്ങൽ; പ്രത്യേകിച്ചും ട്രിപ്പിൾ ലോക്ക് ഡൗണിൽ :

രാഷ്ട്രീയമില്ലാത്തവരിലും ആശയക്കുഴപ്പം.സ്വപ്നയുടെ ബാങ്ക്ലൂരിലേക്കുള്ള ആരുമറിയാതെയുള്ള മുങ്ങൽ; പ്രത്യേകിച്ചും ട്രിപ്പിൾ ലോക്ക് ഡൗണിൽ :

രാഷ്ട്രീയമില്ലാത്തവരിലും ആശയക്കുഴപ്പം.സ്വപ്നയുടെ ബാങ്ക്ലൂരിലേക്കുള്ള ആരുമറിയാതെയുള്ള മുങ്ങൽ; പ്രത്യേകിച്ചും ട്രിപ്പിൾ ലോക്ക് ഡൗണിൽ :

 

പൂച്ച്യ്ക്ക് ആര് മണി കെട്ടും എന്ന് ചോദിച്ച പോലെ ഇതിനൊക്കെയുള്ള ഉത്തരം ലഭിക്കുമോ ..?

 

ഒരു ഹോളിവുഡ് ക്രൈംതില്ലർ ചലച്ചിത്രം കാണുന്ന പ്രതീതിയിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളക്കരയിലുള്ളവർ
. മുഖ്യ മന്ത്രിയുടെ ഓഫിസിനെക്കൂടി ബന്ധപ്പെടുത്തിക്കൊണ്ട് സ്വപ്ന സുരേഷും കൂട്ടാളികളും ചേർന്ന് ഡിപ്ലോമാറ്റിക് ചാനൽ വഴി നടത്തിയ ഏറ്റവും വലിയ സ്വർണ്ണ ക്കടത്ത് കസ്റ്റംസ് പിടിച്ചതാണ് … രാജ്യാന്തര തലത്തിൽ തന്നെ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയും യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒയുമായ സരിതിനെ കസ്റ്റെംസ് പിടികൂടിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേസിലെ ചില വമ്പന്‍സ്രാവുകളെ കുറിച്ചുള്ള ചില സൂചനകള്‍ പുറത്തുവന്നത്.അതിൽ പ്രധാനിയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷ് എന്ന സ്ത്രീ കുരുക്ക് വീഴുമെന്നറിഞ്ഞതോടെ ഒളിവിൽ പോവുകയും ഒടുവിൽ Tripple Lock down ആയിരുന്നിട്ടും ഇവർ ബാംഗ്ളൂർ എത്തിയെന്നതാണ് സംശയകരമാകുന്നത്. ഇതിനിടയിൽ ഈ സ്ത്രീയെ കുറിച്ചും , സർക്കാരിലും ,മന്ത്രിമാരിലും, രാഷ്ട്രീയ വൃത്തങ്ങളിലും അല്ലാതെയുമുള്ള ഇവരുടെ പല ബന്ധങ്ങളും ചർച്ചാവിഷയമായിരുന്നതാണ് ഒരു ക്രൈം തില്ലർ പടം കാണുന്ന പ്രതീതി ജനങ്ങളിലുണ്ടാക്കിയത്. UDF ഭരണ കാലത്ത് സോളാറായിരുന്നു വിഷയമെങ്കിൽ ഇവിടെ പല തവണയായി കടത്തിക്കൊണ്ടു വന്ന സ്വർണ്ണ പളപളപ്പിൽ സരിതക്കു പകരം സ്വപ്നയായി എന്ന് മാത്രം. എന്നിട്ടും സർക്കാരിൽ നിന്നും ഇതേക്കുറിച്ച് വ്യക്തമായ ഒരുത്തരവും ലഭിച്ചില്ലെന്ന് മാത്രമല്ല സ്വപ്നയെ ഇതുവരെയും സംരക്ഷിച്ചിരുന്നത് സർക്കാരിന്റെ അറിവോടെയെന്ന് ജനങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു. അതിനു ദൃഷ്ട്ടാന്തങ്ങളായ , നിഷേധിക്കാനാവാത്ത നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഏറ്റവും ഒടുവിലായി കള്ളക്കടത്തുകാരിയും ആൾമാറാട്ടക്കാരിയുമായ സ്വപ്ന സുരേഷ് ബാംഗളൂരിൽ എത്തിയതിനെ കുറിച്ചാണ്. അതും കോവിഡിന്റെ പശ്ച്ചാത്തലത്തിലെ ട്രിപ്പിൾ ലോക്ക് ഡൗണിൽ.അവശ്യ സർവീസ് യാത്രികരെ പോലും തലങ്ങും വിലങ്ങും തടയപ്പെടുമ്പോൾ സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയും ആൾമാറാട്ടക്കാരിയുമായr ഈ സ്ത്രീ എങ്ങനെ ബാംഗ്ലൂരിൽ എത്തി എന്നത് ഗൂഡ്ഡവും സംശയാസ്പദവുമാണ് എന്ന് തന്നെയാണ് ജനങ്ങളും പറയുന്നത്.

ഇതിനിടെ സ്വപ്‌നസുരേഷും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനും സർക്കാരിന്റെ ഉന്നതരുമായുള്ള ബന്ധങ്ങള്‍ വ്യക്തമാക്കുന്ന ചില വീഡിയോ പുറത്തുവന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. മുഖ്യമന്ത്രിയും, സ്പീക്കറും, ഉള്‍പ്പെടെ ആരോപണവിധേയരായി. സോളാറിനു സമാനമായി മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു കള്ളക്കടത്തു സംഘം ദുരുപയോഗം ചെയ്‌തെന്ന ശക്തമായ ആരോപണം ഉന്നയിച്ച് യുജന സംഘടനകള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തുകയാണ്. അതിനിടെ അന്തർ നാടകങ്ങൾ വീണ്ടും അരങ്ങേറി .ആദ്യം മുൻ‌കൂർ ജാമ്യഅപേക്ഷ നൽകിയതും പിന്നീട് ആത്മഹത്യാ ഭീഷണിയും വന്നു .തുടർന്ന് മറ്റൊരു വീഡിയോയും ചാനലുകളിൽ വന്നിരുന്നു. അതേറെ ചർച്ച വിഷയമാവുകയും ചെയ്തതോടെ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാനാകാതെ സിപിഎം വെള്ളംകുടിക്കുന്ന കാഴ്ചയാണ് ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ കാണാന്‍ കഴിഞ്ഞത്.

എന്‍ഐഐ കേസ്സേറ്റെടുത്ത് ഒരു ദിവസത്തിനകം തന്നെ ഏഫ്‌ഐഐര്‍ രജിസ്റ്റര്‍ ചെയ്തതും പ്രതികള്‍ക്ക് തിരിച്ചടിയായി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികള്‍ വലയിലായതും പലരുടെയും കണ്ണുകൾ തുറിപ്പിച്ചു. ഒരു സാമ്പത്തിക കുറ്റകൃത്യമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ലെന്നാണ് രഹസ്യാന്വേഷണവിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ട്. രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടല്‍ കേസിലുണ്ടെന്നാണ് വിവരം.അത് സത്യവുമാണ്. സ്വര്‍ണ്ണം എത്തുന്നതും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായാണ് എന്ന വിവരവും പുറത്തുവന്നിരിക്കുന്നു.

സ്വപ്നയെ ചോദ്യം ചെയ്യുന്നതോടെ കേരള രാഷ്ട്രീയത്തില്‍ വലിയൊരു പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുമെന്നാണ് രാജ്യ സ്നേഹികളായ പൊതു സമൂഹത്തിന്റെ വിലയിരുത്തൽ.ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ. 

വാൽക്കഷണം:കഴിഞ്ഞ ഞായറാഴ്ചയിലെ ലോക്ക് ഡൗണിൽ മുതിർന്ന മാധ്യപ്രവർത്തകനായ എനിക്ക് തിരുവനന്തപുരം സിറ്റിയിൽ മാത്രം ആറിടത്ത് ചെക്കിങ്ങിനായി നിൽക്കേണ്ട അവസ്ഥയുണ്ടായി .എന്നാൽ കള്ളക്കടത്തുകാരിയും പ്രധാന കേസിലെ പ്രധാനപ്രതിയും പോലീസ് തിരയുന്ന ആളുമായ സ്വപ്നാ സുരേഷിന് നിഷ്പ്രയാസം ബാംഗ്ലൂരിൽ എങ്ങനെ എത്തിയെന്നറിയാൻ ഇതിൽ കൂടുതലൊന്നും പറയേണ്ടല്ലോ..?  from the desk of Chief editor