രാഹുൽ ഗണ്ടി; മാനനഷ്ടക്കേസുകളുടെ മൂത്താശാൻ അഥവാ ഹോൾ സെയിൽ വ്യാപാരിയോ?

രാഹുൽ ഗണ്ടി; മാനനഷ്ടക്കേസുകളുടെ മൂത്താശാൻ അഥവാ ഹോൾ സെയിൽ വ്യാപാരിയോ?

രാഹുൽ ഗണ്ടി; മാനനഷ്ടക്കേസുകളുടെ മൂത്താശാൻ അഥവാ ഹോൾ സെയിൽ വ്യാപാരിയോ?

അയോഗ്യതയെ യോഗ്യതയാക്കാനുള്ള കോൺഗ്രസ്സ് ശ്രമം എട്ടു നിലയിൽ പൊട്ടുമ്പോൾ…..പല കോടതിയിലും മാനനഷ്ടക്കേസിന്റെ പേരിൽ താണുവണങ്ങി മാപ്പു പറയുകയും ഇനി ഇതുമാതിരിയൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞതിന് ശേഷം പറയുകയാണ് ഞാൻ സവർക്കറല്ല ..അതുകൊണ്ടു മാപ്പു പറയുകയില്ലെന്നു പറഞ്ഞു കൊണ്ടാണ് രാഹുൽ ഗണ്ടി തന്റെ പുതിയ എപ്പിസോഡിനു തുടക്കം കുറിച്ചതെങ്കിലും സവർക്കറിന്റെ കുടുംബം രാഹുലിന്റെ വായാടിത്തരത്തിനെതിരെ രംഗത്ത് വന്നതോടെ വാലും ചുരുട്ടി ഓടുന്ന കാഴ്ചയാണ് ഏറ്റവും ഒടുവിലായി നാം കാണുന്നത്.. എന്നാൽ കൈച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന അവസ്ഥയിലാണിപ്പോൾ കോൺഗ്രസ് ചെന്ന് പെട്ടിരിക്കുന്നത്.അടുത്ത് നടക്കാനിരിക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പിൽ ഇതൊക്കെയെന്നു ഉപയോഗപ്പെടുത്താമെന്ന് വെച്ചാൽ അതും നടക്കാത്ത അവസ്ഥയിലാണിപ്പോൾ.

കുറെ നാൾ രാഹുൽ ഗണ്ടി മോദിയെ കള്ളൻ കള്ളൻ എന്ന് വിളിച്ചു നടന്നു. ആരും അനങ്ങിയില്ല.. സോണിയ ഗാന്ധി മോദിയെ മൗത് കാ സൗദാഗർ എന്ന് വിളിച്ചിട്ടും ആരും കേസ് കൊടുത്ത കണ്ടില്ല. മറ്റൊരു കോൺഗ്രസുകാരൻ മോദിയെ ചായ്‌വാല എന്ന് വിളിച്ച് കളിയാക്കി. മോദിയെയും അംബാനിയെയും ചേർത്ത് സൂട്ട് ബൂട്ട് കെ സർക്കാർ എന്ന് രാഹുൽ ആക്ഷേപിച്ചതും നാം കണ്ടതാണ്. റാഫേൽ വിഷയത്തിൽ മോദിയെ തുടരെ കള്ളനെന്നു വിളിച്ചു കൊണ്ടിരുന്നതും രാഹുൽ തന്നെയാണ്. ഇവിടെങ്ങും നരേന്ദ്ര മോദി കേസ് കൊടുക്കാൻ പോയില്ല. മറിച്ചു ജനങ്ങളോട് സംവദിക്കുകയായിരുന്നു. ഇപ്പോഴത്തെ വിഷയത്തിൽ രാഹുൽ നടത്തിയ ജാതീയ അധിക്ഷേപത്തിനെതിരെ കേസ് കൊടുത്തതു നരേന്ദ്രമോദിയല്ലല്ലോ.

മാത്രവുമല്ല രാജ്യത്തിനകത്തായാലും രാജ്യത്തിന് പുറത്തായാലും കഴിവില്ലാത്ത തനിക്ക് പ്രധാനമന്ത്രിയാകാൻ പറ്റാത്തതിന്റെ പേരിൽ പറ്റുന്നിടങ്ങളിലെല്ലാം രാജ്യവിരുദ്ധത പറയുന്നതും രാജ്യത്തിനെതിരെ സംസാരിക്കുന്നതും നരേന്ദ്രമോദിയെ പ്പോലുള്ളവരെ അധിക്ഷേപിക്കുന്നതും ഒരു കലയായും അല്ലെങ്കിൽ അതിന്റെ മൂത്താശ്ശാനായും പ്രവർത്തിക്കുന്ന രാജ്യസ്നേഹം പുറമെ പോലും തൊട്ടു തീണ്ടാത്ത രാഹുലിനെ ജനങ്ങൾക്ക് എങ്ങനെ വിശ്വസിക്കാനാകും. മറ്റുള്ളവരുടെ ജാതിയെ അധിക്ഷേപിക്കുന്ന രാഹുൽ ആകട്ടെ അന്യന്റെ പേരിന്റെ അറ്റമാണ് എടുത്തുപയോഗിച്ച്‌ വരുന്നത്..അങ്ങനെ വരുമ്പോൾ ഇത്തരമൊരു നേതാവിന്റെ ശരിയായ പേര് എന്താണെന്ന് കൂടി ജനങ്ങളറിയണ്ടേ ..?സത്യസന്ധമായ വാർത്തകൾക്ക്…kaladwani news.9037259950.Photo courtesy to Aghori.