രാഹുൽ ഗാന്ധി ഒന്നിനും കൊള്ളാത്തവനാണ്; തുറന്ന് പറഞ്ഞ് മുൻ റെസ്ലിങ് സൂപ്പർ താരം ദി ഗ്രേറ്റ് ഖാലി:
ചണ്ഡീഗഡ്: രാഹുൽ ഗാന്ധി ഒരു ഒന്നിനും കൊള്ളാത്തവൻ ആണെന്ന് തുറന്നു പറഞ്ഞ് ലോകപ്രശസ്തനായ ഗുസ്തി എന്റർടെയിൻമെന്റ് താരം ദി ഗ്രേറ്റ് ഖാലി. ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ ക്ക് കൊടുത്ത അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ തുറന്ന് പറഞ്ഞു കൊണ്ട് ദി ഗ്രേറ്റ് ഖാലി എന്നറിയപ്പെടുന്ന ദലീപ് സിംഗ് റാണ രംഗത്തെത്തിയത്.
തുടർച്ചയായി പരാജയപ്പെട്ടത് കൊണ്ട് ഇപ്പോൾ എന്ത് ചെയ്യണം എന്ന് പോലും രാഹുൽ ഗാന്ധിക്ക് അറിയില്ല. അദ്ദേഹം പൂർണ്ണമായും ഒരു ഒന്നിനും കൊള്ളാത്തവൻ ആയി മാറിയിരിക്കുന്നു. പരാജയപ്പെട്ട് മതിയായതിനാലാണ് കോൺഗ്രസ് നേതൃസ്ഥാനം ഖാർഗെ യെ ഏൽപ്പിച്ചത്. ഇപ്പോൾ കോൺഗ്രസിന്റെ അപമാന ഭാരം ഖാർഗെ ചുമക്കുന്നു. ദലീപ് സിംഗ് പറഞ്ഞു
തന്റെ അതിശയിപ്പിക്കുന്ന ഉയരത്തിലൂടെയും അസാമാന്യമായ ശക്തിയിലൂടെയും ലോക ഗുസ്തി എന്റർടൈൻമെന്റ് മേഖലയെ ഒരു കാലത്ത് വിറപ്പിച്ചിരുന്ന ആളാണ് ദലീപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി. ഏഴടി മൂന്നിഞ്ച് പൊക്കവും ഏതാണ്ട് 160 കിലോ തൂക്കവുമുള്ള ഗ്രേറ്റ് ഖാലി മിന്നൽ മുരളി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് മലയാളികൾക്കും സുപരിചിതനാണ്.
നിലവിൽ പഞ്ചാബിലെ ബി ജെ പി നേതാവാണ് ദലീപ് സിംഗ് റാണ. 2022 ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുന്നെയാണ് അദ്ധേഹം ബി ജെ പി യിൽ ചേർന്നത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ബി ജെ പി സർക്കാർ മാത്രമായത് കൊണ്ടാണ് താൻ ബി ജെ പി യിൽ ചേർന്നത് എന്നാണ് റാണ വ്യക്തമാക്കിയത്.News Desk Kaladwaninews 8921945001