റോഡുകൾ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി:

റോഡുകൾ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി:

റോഡുകൾ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി:

“ആർക്കെന്തു നീതി കിട്ടാനാണ്, പ്രത്യേകിച്ച് തീവ്ര വാദികൾക്കും വിഘടനവാദികൾക്കും സപ്പോർട്ട് നൽകുന്ന ഒരു ഭരണ സംവിധാനം ഇവിടെയുള്ളപ്പോൾ.”

 

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പല തലകളും ഉരുളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എറണാകുളം ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് നൽകാതിരുന്ന ജില്ലാ ഭരണകൂടത്തിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. കളക്ടർ തക്ക സമയത്ത് നടപടി എടുത്തില്ല. അത്കൊണ്ടു ഉദ്യോഗസ്ഥരും അനാസ്ഥ തുടർന്നു.. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയും അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തക്കതായ നഷ്ടപരിഹാരവും ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. എറണാകുളം കങ്ങരപ്പടിയിൽ വാട്ടർ അതോറിറ്റിക്ക് വേണ്ടി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമർശനം.

വിഷയത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. എം ജി റോഡിലെ കുഴി ഇങ്ങനെ കിടക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്? ജില്ലാ കളക്ടർ എന്ത് ചെയ്തുവെന്നും, എന്ത് നടപടി സ്വീകരിച്ചുവെന്നും പറയാൻ ബാദ്ധ്യസ്ഥനാണെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റെവിടെയെങ്കിലുമാണെങ്കിൽ നഷ്ടപരിഹാരം നൽകി സർക്കാർ മുടിയുമായിരുന്നുവെന്നും കോടതി പറഞ്ഞു.

ഏതൊരു സമൂഹത്തിലും ജനങ്ങളുടെ ജീവന് വിലയുണ്ട്. ഇവിടെ അങ്ങനെയല്ല. പത്രവാർത്തകളിൽ മാത്രമായി റോഡപകടങ്ങൾ ഒതുങ്ങി പോകുന്നു. കൊച്ചി എം ജി റോഡിൽ മിക്കയിടങ്ങളിലും അപകട കെണികളുണ്ട്. ഇവയൊക്കെ റിബൺ കെട്ടി മറയ്ക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ ഇറക്കിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

വാൽക്കഷണം:തിരുവനന്തപുരം സിറ്റിയിലെ സെക്രട്ടറിയറ്റിനും ജനറൽ ആശുപത്രിക്കും ഇടയിലെ പ്രധാന റോഡ് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?അപകടക്കെണിയായ റോഡാണിത്.ഒരു വർഷത്തിലേറെയായി അതങ്ങനെ കിടക്കുകയാണ്..ജനങ്ങളെ ദ്രോഹിച്ചു കൊണ്ട്. ഇതുമായി ബന്ധപ്പെട്ടതല്ലെകിലും മറ്റൊരു കാര്യമാണ് ഇവിടെ ചൂണ്ടിക്കാട്ടാനുദ്ദേശിച്ചത് .ഒരു വർഷമായി വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ഒരു പ്രധാന പൈപ്പ് ലൈൻ പൊട്ടി ഒലിച്ചു കൊണ്ടിരിക്കുകയാണ്.വർക്കലക്കടുത്തുള്ള ഇലകമൺ പഞ്ചായത്തിന് നേരെ എതിർ വശത്തായിട്ടാണ് ഈസംഭവമെങ്കിലും ഒരു നടപടിയും കൈക്കൊള്ളാതിരിക്കുന്ന ഇത്തരം അധികാര സ്ഥാപനങ്ങൾ ഇവിടേയുണ്ടാകുമ്പോൾ ആർക്കെന്തു നീതി കിട്ടാനാണ്, പ്രത്യേകിച്ച് തീവ്ര വാദികൾക്കും വിഘടനവാദികൾക്കും സപ്പോർട്ട് നൽകുന്ന ഒരു ഭരണ സംവിധാനം ഇവിടെയുള്ളപ്പോൾ.news Desk..Kaladwani News.