റോഡ് ഷോയിൽ നിന്നും ഒഴിവാക്കിയെന്ന കഥ അടിസ്ഥാനരഹിതമെന്ന് അബ്ദുൾ സലാം:തള്ളി മറിക്കുന്ന മാമ മാധ്യമങ്ങൾ അറിയാൻ:

റോഡ് ഷോയിൽ നിന്നും ഒഴിവാക്കിയെന്ന കഥ അടിസ്ഥാനരഹിതമെന്ന് അബ്ദുൾ സലാം:തള്ളി മറിക്കുന്ന മാമ മാധ്യമങ്ങൾ അറിയാൻ:

റോഡ് ഷോയിൽ നിന്നും ഒഴിവാക്കിയെന്ന കഥ അടിസ്ഥാനരഹിതമെന്ന് അബ്ദുൾ സലാം:തള്ളി മറിക്കുന്ന മാമ മാധ്യമങ്ങൾ അറിയാൻ:

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാലക്കാട്ടെ റോഡ് ഷോയിൽ നിന്നും തന്നെ ഒഴിവാക്കിയെന്ന കഥ അടിസ്ഥാന രഹിതമെന്ന് മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി ഡോ. അബ്ദുൾ സലാം. താൻ പോയത് പ്രധാനമന്ത്രിയെ നേരിട്ട് കാണാനും മലപ്പുറത്തേക്ക് ക്ഷണിക്കാനുമാണ്. മോദി വന്നാൽ മലപ്പുറവും മാറും. റോഡ് ഷോയിൽ പങ്കെടുക്കാൻ ആരും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പ്രധാനമന്ത്രിയോടൊപ്പം വാഹനത്തിൽ കയറാൻ നാലിൽ കൂടുതൽ പേർക്ക് എസ്പിജിയുടെ അനുമതിയുണ്ടായിരുന്നില്ല. സംസ്ഥാന അദ്ധ്യക്ഷൻ കയറണമെന്നത് നിർബന്ധമായിരുന്നു. പാലക്കാട് സ്ഥാനാർത്ഥിയായത് കൊണ്ടാണ് സി കൃഷ്ണകുാറിന് അനുമതി നൽകിയത്. റോഡ് ഷോയിൽ സ്ത്രീ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനായാണ് പൊന്നാനി സ്ഥാനാർത്ഥി മോദിയോടെപ്പം റോഡ് ഷോയിൽ പങ്കെടുത്തതെന്നും ബിജെപി വ്യക്തമാക്കി.

വാൽക്കഷണം:നമ്മുടെ മാധ്യമങ്ങൾ ഇത്രയ്ക്കും അധഃപതിച്ചു പോയോ..? സത്യമായ വാർത്തകൾ കാണാനേയില്ല.. അതിനുദാഹരണമാണ് മലപ്പുറം NDA സ്ഥാനാർത്ഥിയെ കുറിച്ച് വന്ന വാർത്തകൾ .ഹിന്ദുക്കളെ ഉൻമൂലനം ചെയ്യണമെന്ന പപ്പുമോൻറെ പരാമർശം പോലും മാറ്റി എഴുതിയിരിക്കുന്നു മനോരമ. ചില മാധ്യമങ്ങൾ സോഷ്യൽ മീഡിയ അടക്കം വാതുറക്കുന്നതു തന്നെ വ്യാജ വാർത്തകൾ കൊടുത്ത് ജനസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായിട്ടാണ്. ന്യൂസ് ഡെസ്ക് കലാധ്വനിന്യൂസ്..8921945001 .